city-gold-ad-for-blogger

ബഹുസ്വരതയുടെ നാട് ഏകസ്വരത്തിലേക്ക് നീങ്ങുന്നു, ദേശീയത അടിവസ്ത്രമല്ല, ദേശീയഗാനം അടിച്ചേല്‍പിക്കാനുള്ളതുമല്ല, ശവതുല്യമായ മൗനം അപകടം: അലന്‍സിയര്‍

കാസര്‍കോട്: (www.kasargodvartha.com 14/01/2017) ശവതുല്യമായ മൗനം അപകടമാണെന്ന് നടന്‍ അലന്‍സിയര്‍ പറഞ്ഞു. ഫാസിസം രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് അന്വേഷിക്കുന്നതിനെതിരെയാണ് താന്‍ കാസര്‍കോട് നാടകത്തിലൂടെ പ്രതികരിച്ചത്. ഇതിനെ അഭിനന്ദിച്ചവരും വിമര്‍ശിച്ചവരുമുണ്ട്. താന്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് വിമര്‍ശിച്ചവരുണ്ട്. സിനിമാനടനായതിനാല്‍ തനിക്ക് നല്ല പബ്ലിസിറ്റി ലഭിക്കുന്നുണ്ട്. ഈ വര്‍ഷം അഭിനയിക്കുന്നതിനേക്കാള്‍ ഏറെയാണ് ഒഴിവാക്കിയ ചിത്രങ്ങള്‍. എസ്എഫ്‌ഐ ജില്ലാ വിദ്യാര്‍ഥിനി ക്യാമ്പ് ചെന്നിക്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അലന്‍സിയര്‍.

ബഹുസ്വരതയുടെ നാട് ഏകസ്വരത്തിലേക്ക് നീങ്ങുകയാണ്. ഇത് സ്വേഛാധിപത്യത്തിലേക്ക് നയിക്കും. പുതിയ തലമുറ വലിയ അപകടത്തിലേക്കാണ് നീങ്ങുന്നത്. ദേശീയത അടിവസ്ത്രമല്ല. ദേശീയഗാനം അടിച്ചേല്‍പിക്കാനുള്ളതല്ല. ബാധ്യതയായി മറേണ്ട കാര്യമല്ല. പള്ളിയിലെ പ്രാര്‍ത്ഥന പോലെയല്ല ദേശീയഗാനം. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയോ വ്യക്തിയുടെയോ അല്ല രാഷ്ട്രം. നമ്മുടെയെല്ലാമാണ്. രാജ്യസ്‌നേഹിയാകാന്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

'ഐഡിയ എന്റേതായി പോയി അല്ലെങ്കില്‍ കൊന്നേനെ' എന്ന തന്റെ പ്രശസ്തമായ ഡയലോഗ് നോട്ട് പ്രതിസന്ധിയുടെ കാര്യത്തില്‍ മോഡിയെക്കുറിച്ചും പറയാമല്ലോയെന്ന ചോദ്യത്തിന് ഭരണകൂടം സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കിയിരിക്കുകയാണെന്നായിരുന്നു മറുപടി. താന്‍ അധ്വാനിച്ച പണം ചെലവഴിക്കാന്‍ ഭരണകൂടത്തിന്റെ അനുമതി വേണമെന്നത് ഭീകരതയാണ്. ഇടതുപക്ഷം തളരുന്നയിടത്ത്, ചുരുങ്ങുന്നയിടത്ത്  ഫാസിസം വളരുമെന്നും അലന്‍സിയര്‍ പറഞ്ഞു.
ബഹുസ്വരതയുടെ നാട് ഏകസ്വരത്തിലേക്ക് നീങ്ങുന്നു, ദേശീയത അടിവസ്ത്രമല്ല, ദേശീയഗാനം അടിച്ചേല്‍പിക്കാനുള്ളതുമല്ല, ശവതുല്യമായ മൗനം അപകടം: അലന്‍സിയര്‍

Keywords:  Kasaragod, Kerala, SFI, inauguration, Actor Alan Siyar, Actor Alan Siyar inaugurates SFI students camp.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia