കാഞ്ഞങ്ങാട്: (www.kasargodvartha.com 16/01/2017) സ്ത്രീയെ അപമാനിച്ച കേസില്‍ പ്രതിയായി ഗള്‍ഫിലേക്ക് കടന്ന യുവാവ് ഏഴു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയപ്പോള്‍ പിടിയിലായി. ചെമ്മട്ടംവയല്‍ ബല്ല ഉണ്ണിപീടികയിലെ ശ്രീജിത്തിനെ (30)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. 2009 ല്‍ ഒരു സ്ത്രീയെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ശ്രീജിത്ത്.
കേസില്‍ പോലീസ് അന്വേഷിക്കുന്നതിനിടെ പ്രതി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഹൊസ്ദുര്‍ഗ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിലെത്തിയ ശ്രീജിത്തിനെ പോലീസെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
കാസര്‍കോട് ജില്ലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, arrest, Police, case, Accuse, Accused arrested after 7 years.