ബദിയടുക്ക: (www.kasargodvartha.com 08/01/2017) നിയന്ത്രണം വിട്ട കാറിടിച്ച് മൂന്നുപെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു. ആറാട്ടുകടവിലെ മുഹമ്മദിന്റെ മകള്‍ സഫിയ (15), നഫീസയുടെ മകള്‍ നാജിയ(13), പള്ളത്തുമൂലയിലെ ഉമ്പുവിന്റെ മകള്‍ റാഹിദ (14) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ സഫിയയെ മംഗളൂരുവിലെ ആശുപത്രിയിലും നാജിയയേയും റാഹിദയേയും കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടം. പിലാങ്കട്ട മസ്ജിദില്‍ ഉറൂസിന്റെ ഭാഗമായി സംഘടിപ്പിച്ച മതപ്രഭാഷണം കേള്‍ക്കാനെത്തിയതായിരുന്നു കുട്ടികള്‍. മുള്ളേരിയ ഭാഗത്ത് നിന്നും ബദിയടുക്ക ഭാഗത്തേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. പോലീസെത്തി കാര്‍ കസ്റ്റഡിയിലെടുത്തു.

(Updated)