Join Whatsapp Group. Join now!
Aster MIMS 10/10/2023

ടെമ്പോ ഡ്രൈവര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

പന്ത്രണ്ടുവര്‍ഷം മുമ്പ്‌ ജ്യേഷ്‌ഠന്‍ തൂങ്ങിമരിച്ച അതേമരത്തില്‍ അനുജനും പന്ത്രണ്ടുവര്‍ഷം മുമ്പ്‌ ജ്യേഷ്‌ഠന്‍ തൂങ്ങിമരിച്ച അതേമരത്തില്‍ അനുജനും
നാട്ടക്കല്‍: (www.kasargodvartha.com 02.01.2017) ടെമ്പോ ഡ്രൈവറെ വീടിനുസമിപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബള്ളൂര്‍ സ്വദേശിയും നാട്ടക്കല്ലില്‍ ടെമ്പോ ഡ്രൈവറുമായി രാമണ്ണഗൗഡ(48) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ ചെന്തപ്പ ഗൗഡയുടെ ഏലിയക്കയുടെയും മകനാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് കുന്നില്‍ പോയി വരുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ രാമണ്ണഗൗഡ തിരിച്ചുവരാത്തതിനെ തുടര്‍ന്നു അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Kasaragod, Suicide, Hospital, Police, Case, Obituary, Tempo Driver, Investigation.


സുന്ദരിയാണ് ഭാര്യ. മക്കളില്ല. 12 വര്‍ഷം മുമ്പ് ജ്യേഷ്ഠനായ അയിത്തപ്പ ഇതേമരത്തില്‍ തൂങ്ങിമരിച്ചിരുന്നു. മറ്റു സഹോദരങ്ങള്‍: നാരായണ ഗൗഡ, കമല. ആദൂര്‍ പൊലീസ് കേസെടുത്തു.

Keywords: Kasaragod, Suicide, Hospital, Police, Case, Obituary, Tempo Driver, Investigation, Tempo driver found hanged.