city-gold-ad-for-blogger

ജനദുരിതത്തിന് മറയിടാന്‍ ബിജെപിയും സിപിഎമ്മും അക്രമം നടത്തുന്നു: മുസ്ലീം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 03.01.2017) സിപിഎമ്മും ബിജെപിയും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യ ബോധത്തിലല്ല മറിച്ച് അക്രമത്തിന്റെയും കയ്യൂക്കിന്റെയും പാതയില്‍ സഞ്ചരിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മും ബിജെപിയുമെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യമാര്, കൂടുതല്‍ വിജയം ആര്‍ക്ക് എന്നറിയാനുളള പരീക്ഷണമാണ് ഇപ്പോള്‍ ഇരുപാര്‍ട്ടികളും നടത്തുന്നത്. ജനങ്ങളുടെ ജീവനും, സ്വത്തും കൊണ്ട് പന്താടി ഇപ്പോള്‍ നടത്തുന്ന അക്രമത്തിനും ഹര്‍ത്താലിനും ഇരു പാര്‍ട്ടികളും ഒരു പോലെ മറുപടി പറയേണ്ടി വരുമെന്നും ഖമറുദ്ദീന്‍ പറഞ്ഞു.

ജനദുരിതത്തിന് മറയിടാന്‍ ബിജെപിയും സിപിഎമ്മും അക്രമം നടത്തുന്നു: മുസ്ലീം ലീഗ്


വിലക്കയറ്റവും, അസഹിഷ്ണുതയും, നോട്ടു ദുരിതവും പോലെ എണ്ണിയാലൊടുങ്ങാത്ത ജന ദുരിതത്തിനു നേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന ഇരു കൂട്ടരും നിലനില്‍പ്പിനായുളള പോരാട്ടമാണ് ഇപ്പോള്‍ നടത്തുന്നത്. അക്രമവും ഹര്‍ത്താലും ഒഴിവാക്കി ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാന്‍ ഇരു കുട്ടരുടെയും ഭരണകര്‍ത്താക്കളോട് ആവശ്യപ്പെടുകയാണ് അവര്‍ ചെയ്യെണ്ടതെന്ന് ഖമറുദ്ദീന്‍ കുട്ടിച്ചേര്‍ത്തു.

ഹര്‍ത്താലിന്റെ മറവില്‍ ബിജെപി വ്യാപകമായി നടത്തിയ അക്രമങ്ങളും, ഹര്‍ത്താലിന് കാരണമാകാന്‍ സിപിഎം നടത്തിയ അക്രമവും അപലപനീയമാണ്. ഇരു സംഭവങ്ങളിലും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു.

Keywords: kasaragod, CPM, BJP, Muslim-league, Clash, Assault, Attack, Harthal, MC Qamarudheen, Note, Demonetization, Muslim League against CPM and BJP

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia