Join Whatsapp Group. Join now!
Aster MIMS 10/10/2023

ദുബൈ കാസര്‍കോട് മുനിസിപ്പല്‍ കെഎംസിസി ഭാരവാഹികള്‍

കാസര്‍കോട് മുനിസിപ്പല്‍ കെഎംസിസിയുടെ ജനറല്‍ കൗണ്‍സില്‍ നടന്നു. വീടും നാടും കുടുബവും ത്യജിച്ചുള്ള പ്രവാസ ജീവിതം Muslim-league, KMCC, Dubai, Dubai-KMCC, Gulf, Meeting, inauguration, Office- Bearers, Kasargod Municipal council conducted
ദുബൈ: (www.kasargodvartha.com 08/01/2017)  ദുബൈ കാസര്‍കോട് മുനിസിപ്പല്‍ കെഎംസിസി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫൈസല്‍ മുഹ്‌സിന്‍ (പ്രസിഡണ്ട്), അസ്‌കര്‍ ചൂരി (ജനറല്‍ സെക്രട്ടറി), ഹസന്‍ പതിക്കുന്നില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: സുബൈര്‍ അബ്ദുല്ല, കാദര്‍ ബാങ്കോട്, ഹാരിസ് ബ്രദേഴ്‌സ്, ഹാരിസ് സീനത്ത്, കബീര്‍ ചേരങ്കൈ (വൈസ് പ്രസിഡണ്ടുമാര്‍), ത്വല്‍ഹത്ത് തളങ്കര, സര്‍ഫ്രാസ് പട്ടേല്‍ തളങ്കര, സിനാന്‍ തോട്ടാന്‍, സഫ് വാന്‍ അണങ്കൂര്‍, നവാസ് തുരുത്തി (സെക്രട്ടറിമാര്‍).

റിട്ടേണിംഗ് ഓഫീസര്‍ നൂറുദ്ദീന്‍ ആറാട്ടുകടവ്, അസീസ് കമാലിയ, സിദ്ദീക്ക് ചൗക്കി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതുവര്‍ഷം, പുതുദൗത്യം, കാരുണ്യത്തിന്‍ വഴി വിളക്കാവുക എന്ന പ്രമേയവുമായി ദേര മൗണ്ട് റോയല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ മീറ്റ് യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.


വീടും നാടും കുടുബവും ത്യജിച്ചുള്ള പ്രവാസ ജീവിതം ആഡംബരത്തിനും ധൂര്‍ത്തിനും വേണ്ടിയാവരുതെന്നും പകരം കുടുംബ ഭദ്രതക്കും കരുതലിനും വേണ്ടിയാവണമെന്നും ഇബ്രാഹിം എളേറ്റില്‍ അഭിപ്രായപ്പെട്ടു. നാട്ടിലെയും പ്രവാസലോകത്തും പ്രയാസമനുഭവിക്കുന്നവരെ സാന്ത്വനത്തിന്റെ കൈകളുമായി തലോടുന്ന പ്രവാസികള്‍ പലപ്പോഴും സ്വയം ജീവിക്കാന്‍ മറന്നു പോകുന്നവരാണെന്നും ജീവ കാരുണ്യ രംഗത്ത് കെഎംസിസിയുടെ സേവനം തുല്യതയില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


മണ്ഡലം കെഎംസിസി പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ട്രഷര്‍ ഫൈസല്‍ പട്ടേല്‍ സ്വാഗതം പറഞ്ഞു. ദുബൈ കെഎംസിസി സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സെക്രട്ടറി ഇസ്മാഈല്‍ ഏറാമല എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ് എം എ മുഹമ്മദ് കുഞ്ഞി, മുന്‍ സംസ്ഥാന സെക്രട്ടറി ഹനീഫ് ചെര്‍ക്കള, ജില്ലാ കെഎംസിസി പ്രസിഡണ്ട് ഹംസ തൊട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷര്‍ മുനീര്‍ ചെര്‍ക്കള, സഹഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക, ഹനീഫ് ടി ആര്‍, അയ്യൂബ് ഉറുമി, ഖലീല്‍ പതിക്കുന്നില്‍, റഷീദ് ഹാജി കല്ലിങ്കാല്‍, നൂറുദ്ദീന്‍ ഫോര്‍ട്ട് റോഡ്, ഷിഹാബ് ഷുക്രിയ, ഇഖ്ബാല്‍ തോട്ടാന്‍, അസ് ലം പള്ളിക്കാല്‍, നൗഫല്‍ റഹ് മാന്‍ തായലങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു. റഹ് മാന്‍ പടിഞ്ഞാര്‍ നന്ദി പറഞ്ഞു.

Keywords: Muslim-league, KMCC, Dubai, Dubai-KMCC, Gulf, Meeting, inauguration, Office- Bearers, Kasargod Municipal council conducted