ഉപ്പള: (www.kasargodvartha.com 15/01/2017) സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൈക്കമ്പ സ്വദേശിനിയായ 16 കാരിയെയാണ് കാണാതായത്. ഉപ്പളയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 16 കാരി ഇക്കഴിഞ്ഞ 11ന് രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.
പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Kasaragod, Uppala, Kerala, Missing, Police, complaint, Investigation, Student, 16 year old goes missing.