Join Whatsapp Group. Join now!
Aster MIMS 10/10/2023

യൂസുഫ് പത്താന്‍ കാസര്‍കോട്ടെത്തി; ആവേശത്തോടെ ആരാധകര്‍

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഐ പി എല്ലില്‍ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സ് മുന്‍നിര താരവുമായ യൂസുഫ് പത്താന്‍ കാസര്‍കോട്ടെKasaragod, Kerala, Cricket Tournament, Pallikkal, Thalangara, Yusuf Pathan visits Kasaragod.
കാസര്‍കോട്: (www.kasargodvartha.com 27/12/2016) ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍നിര താരവുമായ യൂസുഫ് പത്താന്‍ കാസര്‍കോട്ടെത്തി. മംഗളൂരു വിമാനത്താവളം വഴിയാണ് അദ്ദേഹം കാസര്‍കോട്ടെത്തിയത്. കാസര്‍കോട് തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പിസിസിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മെഗാ ക്രിക്കറ്റ് ഇവന്റ് ഫഌഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം കാസര്‍കോട്ടെത്തിയത്.

വ്യവസായിയും കെ എം സി സി നേതാവുമായ യഹ് യ തളങ്കരയുടെ വീട്ടിലാണ് അദ്ദേഹം വിശ്രമിച്ചത്. പത്താന്‍ എത്തിയ വിവരമറിഞ്ഞതോടെ ആയിരക്കണക്കിന് ആരാധകരാണ് ഇവിടെ തടിച്ചുകൂടിയത്. 12 ഓളം സെക്യൂരിറ്റ് ഭടന്മാരോടൊപ്പമാണ് അദ്ദേഹം എത്തിയത്. ഗള്‍ഫ് വ്യവസായിയായ സുല്‍ത്താന്‍ സമീര്‍ എസ് ബി കെയ്‌ക്കൊപ്പമാണ് പത്താന്‍ തളങ്കരയിലെത്തിയത്. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, കേരള സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ സംബന്ധിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.

മത്സരം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ആരംഭിച്ചു. ബുധനാഴ്ച രാത്രിയോടെ സമാപിക്കും. പരിപാടിയുടെ ഉദ്ഘാടനം വൈകിട്ട് ഏഴു മണിയോടെ പത്താന്‍ നിര്‍വ്വഹിക്കും.











Keywords: Kasaragod, Kerala, Cricket Tournament, Pallikkal, Thalangara, Yusuf Pathan visits Kasaragod.