കുമ്പള: (www.kasargodvartha.com 18/12/2016) സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള കളത്തൂര്‍ അമേരിക്ക ഹൗസിലെ അബ്ബാസ്- ആഇശ ദമ്പതികളുടെ മകന്‍ സിറാജുദ്ദീനാ (25)ണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സിറാജൂദ്ദീന്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടര്‍ ബന്തിയോട് അടുക്കയില്‍ വെച്ച് ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സിറാജ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
അപകടത്തില്‍ സിറാജിനൊപ്പമുണ്ടായിരുന്ന മാതൃസഹോദരീ പുത്രന്‍ മൊയ്തീന്‍, ബൈക്ക് യാത്രക്കാരായ മണ്ണംകുഴിയിലെ ഹനീഫ് (20) മണിമുണ്ടയിലെ ഷേഖ് സുബ്ഹായി (22) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. സഹോദരങ്ങള്‍: മൊയ്തീന്‍, മുനീര്‍, ഇര്‍ഷാദ്, ആമിന.

Keywords: Kasaragod, Kerala, Injured, hospital, Treatment, Accident, Bike-Accident, Scooter, Youth dies after accident injury.