Join Whatsapp Group. Join now!
Aster MIMS 10/10/2023

പുതുവത്സരാഘോഷത്തിന് ലഹരി പകരാന്‍ കര്‍ണാടകയില്‍ നിന്നും മദ്യക്കടത്ത്; പോലീസും എക്‌സൈസും കര്‍ശന പരിശോധന തുടങ്ങി, 60 പാക്കറ്റ് മദ്യവുമായി യുവാവ് അറസ്റ്റില്‍

പുതുവത്സരാഘോഷത്തിന് ലഹരി പകരാന്‍ കര്‍ണാടകയില്‍ നിന്നും ഗോവയില്‍ നിന്നും കാസര്‍കോട്ടേക്ക് മദ്യം ഒഴുകുന്നതായി വിവരം ലഭിച്ചതിന്റെ അKasaragod, Kerala, Investigation, arrest, Police, Youth arrested with liquor.
കാസര്‍കോട്: (www.kasargodvartha.com 30/12/2016) പുതുവത്സരാഘോഷത്തിന് ലഹരി പകരാന്‍ കര്‍ണാടകയില്‍ നിന്നും ഗോവയില്‍ നിന്നും കാസര്‍കോട്ടേക്ക് മദ്യം ഒഴുകുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും എക്‌സൈസും പരിശോധന കര്‍ശനമാക്കി. വില്‍പനക്കായി കൊണ്ടുവന്ന 60 പാക്കറ്റ് കര്‍ണാടക മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു.

മധൂര്‍ കൊല്ല്യ സ്വദേശി ജയനെ(25) യാണ് കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ജി. പോളിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കര്‍ണാടക സംസ്ഥാനത്ത് മാത്രം വില്‍പ്പനാനുമതിയുള്ള ബാംഗ്ലൂള്‍ മാള്‍ട്ട് വിസ്‌കിയുടെ 90 മി.ലി വീതമുള്ള 60 ടെട്രാ പാക്കറ്റുകള്‍ പ്രതിയില്‍ നിന്നും എക്‌സൈസ് കണ്ടെടുത്തു.

സ്‌ക്വാഡ് അംഗങ്ങളായ സി.കെ.വി സുരേഷ്, എം.വി. സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സതീശന്‍ കെ, കെ. പ്രദീപ്, ജിതേന്ദ്രന്‍ കെ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Kasaragod, Kerala, Investigation, arrest, Police, Youth arrested with liquor.
Keywords: Kasaragod, Kerala, Investigation, arrest, Police, Youth arrested with liquor.