Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിനിറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പെട്ട് യുവതിക്ക് പരിക്ക്

കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പെട്ട് യുവതിക്ക് പരിക്കേറ്റു. കാസര്‍കോട് സര്‍വ്വേ സൂപ്രണ്ട് ഓKasaragod, Kerala, Railway station, Injured, Accident, Train, Woman injured in accident.
കാസര്‍കോട്: (www.kasargodvartha.com 27/12/2016) കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പെട്ട് യുവതിക്ക് പരിക്കേറ്റു. കാസര്‍കോട് സര്‍വ്വേ സൂപ്രണ്ട് ഓഫീസിലെ സെക്കന്‍ഡ് ഗ്രേഡ് സര്‍വ്വേയര്‍ വിദ്യ (32) യാണ് അപകടത്തില്‍പെട്ടത്. എറണാകുളത്തു നിന്നും പൂനെയിലേക്ക് പോവുന്ന പൂര്‍ണ്ണ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു വിദ്യ.

ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോള്‍ ഇറങ്ങുന്നതിനിടെ അബദ്ധത്തില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. റെയില്‍വേ പോലീസ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ ഫയര്‍ഫോഴ്‌സ് യുവതിയെ രക്ഷിച്ച് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രയിലേക്കും മാറ്റുകയായിരുന്നു. അപകടത്തില്‍ യുവതിയുടെ വലതു കൈപ്പത്തിയറ്റു. കാലിനും പരിക്കേറ്റിട്ടുണ്ട്.

Kasaragod, Kerala, Railway station, Injured, Accident, Train, Woman injured in accident.
Keywords: Kasaragod, Kerala, Railway station, Injured, Accident, Train, Woman injured in accident.