കുമ്പള: (www.kasargodvartha.com 31/12/2016) ഷിറിയ പുഴയില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ ഷിറിയ പുഴയിലെ ആരിക്കാടി മണല്‍കടവിന് സമീപം 35 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി പുഴയില്‍ മത്സ്യബന്ധനത്തിന് പോയവരാണ് യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കുമ്പള പോലീസും നാട്ടുകാരും എത്തി മൃതദേഹം പുഴയില്‍ നിന്ന് പുറത്തെടുക്കുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
നീല കള്ളി ഷര്‍ട്ടും പാന്റ്‌സുമാണ് വേഷം. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. രാത്രി കടലില്‍ നല്ല വേലിയേറ്റമുണ്ടായിരുന്നു. ഈ സമയത്താണ് പുഴയില്‍ മൃതദേഹം കണ്ടത്. കടലിലെ വേലിയേറ്റത്തിനിടെ മൃതദേഹം ഒഴുകി പുഴയിലെത്തിയതാകാമെന്നാണ് സംശയിക്കുന്നത്. ആളെ തിരിച്ചറിയുന്നതിനായി കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായവരുടെ ലിസ്റ്റുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
ശ്രദ്ധിക്കുക:

സാധാരണ രീതിയില്‍ ഇത്തരം ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതുപോലുള്ളവ ദയവായി ലോലഹൃദയങ്ങള്‍ക്ക് ഷെയര്‍ചെയ്യുകയോ കൈമാറുകയോ അരുത്
- ടീം കാസര്‍കോട് വാര്‍ത്ത
- ടീം കാസര്‍കോട് വാര്‍ത്ത
Keywords: Kasaragod, Kerala, Kumbala, Police, Deadbody, River, Unknown man's dead body found in Shiriya River.