ദുബൈ: (www.kasargodvartha.com 22/12/2016) യു.എ.ഇയിലെ കാസര്‍കോട് നിവാസികളുടെ കുടുംബ സംഘടനയായ 'ശക്തി കാസര്‍കോട് (സോഷ്യല്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട് തിയ്യാസ്) ന്റെ 'സ്‌നേഹ സംഗമം- 2016' 30 ന് വെള്ളിയാഴ്ച നടക്കും. ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി നടക്കുക.
സാംസ്‌കാരിക കലാപരിപാടികളും, പ്രശസ്ത സിനിമാ പിന്നണി ഗായകര്‍ ഗായത്രിയും വിവേകാനന്ദും അണിനിരക്കുന്ന സംഗീത നിശയും, കാലിക്കറ്റ് ഫോര്‍ യു നയിക്കുന്ന മിമിക്‌സ് പരേഡും, പ്രശസ്ത മലയാള സിനിമ- ടെലിവിഷന്‍ നായിക അര്‍ച്ചനയും സംഘവും, വിനു തെക്ക്‌സ് സംഘവും നയിക്കുന്ന നൃത്തച്ചുവടുകളും, ശക്തി കുടുംബാംഗങ്ങളുടെ മറ്റു കലാപരിപാടികളും സംഘടിപ്പിക്കും.

Keywords: Dubai, Gulf, Meet, Family Meet, SAKTHI Kasargod (Social Association of Kasargod Thiyyas), UAE SAKTHI Sneha Sangamam on 30th.