തൃക്കരിപ്പൂര്‍: (www.kasargodvartha.com 30/12/2016) ഏഴര പതീറ്റാണ്ടിന് ശേഷം പുതുക്കിപ്പണിതുയര്‍ത്തിയ തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് ഇടവക പള്ളി ആശീര്‍വ്വാദ കര്‍മത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൃക്കരിപ്പൂരിന്റെ ആത്മീയ, വിദ്യാഭ്യാസ, അഭയ, ആശ്വാസ കേന്ദ്രമായി നിലകൊള്ളുന്ന തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് ഇടവക പള്ളി പഴയ സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്ന കാസര്‍ഗോഡ് താലൂക്കില്‍ പെട്ടിരുന്ന വിശുദ്ധ പൗലോസ് അപ്പോസ്‌തോലന്റെ നാമധേയത്തിലുള്ള ഏക ഇടവക പള്ളിയായിരുന്നു.
മംഗളൂരു രൂപതയില്‍ നിന്നും കോഴിക്കോട് രൂപതയുടെ അധീനതയില്‍ വന്നതോടെ ചിറക്കല്‍ മിഷന്റെ ഭാഗമായി മാറുകയായിരുന്നു. 1998ല്‍ കണ്ണൂരിന് സ്വന്തം രൂപത പിറന്നപ്പോള്‍ അതിന്റെ ഭാഗമായി മാറി. ഏതാണ്ട് 75 ലക്ഷത്തില്‍പരം രൂപ സ്വരൂപിച്ചാണ് പള്ളി പുതുക്കി പണിതത്. 2017 ജനുവരി ഒന്നിന് പുതുവര്‍ഷ ദിനത്തില്‍ കണ്ണൂര്‍ രൂപത ബിഷപ്പ് അഭിവന്ദ്യ ഡോ.അലക്‌സ് വടക്കുംതല മെത്രാനാണ് ആശിര്‍വാദ കര്‍മ്മം നിര്‍വഹിക്കുന്നത്.
ജനുവരി ഒന്നിന് ഉച്ച കഴിഞ്ഞു മൂന്നിന് തൃക്കരിപ്പൂര്‍ ടൗണില്‍ നിന്നും കണ്ണൂര്‍ രൂപതാ മെത്രാനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് പള്ളിയിലേക്ക് ആനയിക്കും. തുടര്‍ന്ന് ആശിര്‍വാദ കര്‍മങ്ങള്‍ നടക്കും. നിരവധി വൈദീകര്‍ സഹകാര്‍മികരാകും. വൈകിട്ട് 5.30ന് ആദ്യകാല വൈദീക ശ്രേഷ്ഠരെയും സന്യസ്തരെയും ആദരിക്കും. തുടര്‍ന്ന് പള്ളി അങ്കണത്തില്‍ സ്‌നേഹവിരുന്ന് നടക്കും. രാത്രി 7ന് തൃക്കരിപ്പൂര്‍ സാമം ഓര്‍ക്കസ്ട്രയുടെ സംഗീത വിരുന്നും അരങ്ങേറും. ജനുവരി എട്ടു വരെ നീളുന്ന ആധ്യാത്മീക, കലാ, സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് പള്ളി വികാരി ഫാദര്‍ ജോസഫ് തണ്ണിക്കോട്ട്, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി റോയ് ആല്‍ദോസ്, ട്രഷറര്‍ കോശി ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Church festival, inauguration, St Paul's Church Trikaripur, Trikaripur St Paul's Church fest on Jan 1st.