Join Whatsapp Group. Join now!
Aster MIMS 10/10/2023

ശേഷാദ്രി മാഷിന്റെ ഓര്‍മയില്‍ 'തിലോദകം' പ്രകാശനം ചെയ്തു

കാസര്‍കോടിന്റെ വിദ്യാഭ്യാസരംഗത്ത് മികച്ച സംഭാവന നല്‍കിയ ഗുരുനാഥന്‍ പ്രൊഫ. പി കെ ശേഷാദ്രിയുടെ സ്മരണയില്‍ Kerala, kasaragod, Release, Students, Teacher, govt.college, Thilodakam, Documentary, Prof. Sheshadri, Thilodakam documentary released
കാസര്‍കോട്: (www.kasargodvartha.com 26.12.2016) കാസര്‍കോടിന്റെ വിദ്യാഭ്യാസരംഗത്ത് മികച്ച സംഭാവന നല്‍കിയ ഗുരുനാഥന്‍ പ്രൊഫ. പി കെ ശേഷാദ്രിയുടെ സ്മരണയില്‍ ശിഷ്യന്മാരുടെ കൂട്ടായ്മയില്‍ നിര്‍മ്മിച്ച ഡോക്യുമെന്ററി 'തിലോദകം' പ്രകാശനം ചെയ്തു. തിങ്കളാഴ്ച കാസര്‍കോട് പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്, പ്രൊഫ. സി താരാനാഥിന് ഡിവിഡി കോപ്പി നല്‍കി പ്രകാനവും പ്രദര്‍ശനോദ്ഘാടനവും നിര്‍വ്വഹിച്ചു. തുടര്‍ന്ന് പ്രൊഫ. ശേഷാദ്രി അനുസ്മരണം നടന്നു.

വിദ്യാര്‍ത്ഥികളെ നന്മയിലേക്ക് നയിച്ച ഗുരുശ്രേഷ്ഠനും ഒഴുക്കിനെതിരെ നീന്തിയ അധ്യാപകനുമാണ് ശേഷാദ്രി മാഷെന്നും സമ്പത്ത് നിയന്ത്രിച്ചിരുന്ന ഒരു സമൂഹത്തെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും ഖാദര്‍ മാങ്ങാട് പറഞ്ഞു. പി കെ ശേഷാദ്രിയുടെ ശിഷ്യന്‍ കൂടിയാണ് ഖാദര്‍ മാങ്ങാട്.

Kerala, kasaragod, Release, Students, Teacher, govt.college, Thilodakam, Documentary, Prof. Sheshadri, Thilodakam documentary released


ചടങ്ങില്‍ കെ എം ഹനീഫ അധ്യക്ഷത വഹിച്ചു. ശേഷാദ്രിയുടെ ശിഷ്യരും സഹപ്രവര്‍ത്തകരായ അധ്യാപകരുമായിരുന്ന പ്രൊഫ. പി വി മാധവന്‍നായര്‍, പ്രൊഫ. വി ഗോപിനാഥ്, പ്രൊഫ. ബി എഫ് അബ്ദുര്‍ റഹ് മാന്‍, പ്രൊഫ. കെ സുകുമാരന്‍ നായര്‍ എന്നിവരെ ആദരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, ആര്‍ ഗിരിധര്‍, സി എല്‍ ഹമീദ്, ഹമീദ് ബദിയടുക്ക തുടങ്ങിയവര്‍ സംസാരിച്ചു. സണ്ണി ജോസഫ് സ്വാഗതം പറഞ്ഞു.

കാസര്‍കോട് ഗവണ്‍മെന്റ് കോളജ് പ്രവര്‍ത്തനം ആരംഭിച്ച 1957 മുതല്‍ 1983 വരെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അധ്യാപകനായിരുന്നു പ്രൊഫ. ശേഷാദ്രി സ്വയം വിരമിച്ച ശേഷം കാസര്‍കോട് ത്രിവേണി അക്കാദമിയുടെ പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ചു. രണ്ടു പതിറ്റാണ്ടിലേറെക്കാലം പിന്നീടും കാസര്‍കോട്ട് തുടര്‍ന്ന പ്രൊഫ. ശേഷാദ്രി ഷേക്‌സ്പിയര്‍ സാഹിത്യത്തില്‍ നിപുണനായിരുന്നു.

കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സണ്ണി ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'തിലോദകം' നിര്‍മ്മിച്ചത് പ്രൊഫ. ശേഷാദ്രിയുടെ ശിഷ്യനും മംഗളൂരു പി എ കോളജ് ഓഫ് എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ എം ഹനീഫയാണ്. പ്രൊഫ. ശേഷാദ്രിയുടെ നിരവധി ശിഷ്യന്മാരും ഈ സംരഭത്തില്‍ പങ്കാളികളാണ്. കെ എം എച്ച് ബാനറില്‍ നിര്‍മിച്ച തിലോദകത്തില്‍ ആര്‍ കെ മംഗളൂരു ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കരിവെള്ളൂര്‍ മുരളിയുടേതാണ് കവിതയും ആലാപനവും. ചിത്രസംയോജനം വി ആര്‍ ഗിരീഷ്.

Keywords: Kerala, kasaragod, Release, Students, Teacher, govt.college, Thilodakam, Documentary, Prof. Sheshadri, Thilodakam documentary released