കാസര്‍കോട്: (www.kasargodvartha.com 16/12/2016) കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ട്രഷററും ദുബൈ ഹാപ്പിലാന്റ് ബിസിനസ്സ് സ്ഥാപനങ്ങളുടെ ഉടമയും സുന്നി പ്രസ്ഥാനത്തിന്റെ മുന്‍നിര സാരഥിയുമായ ടി സി മുഹമ്മദ് കുഞ്ഞി ഹാജി ചെറുവത്തൂര്‍ (60) മക്കയില്‍ നിര്യാതനായി. മക്കയിലെ ഹറമില്‍ ആരാധനക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
പത്ത് ദിവസം മുമ്പ് ഉംറ നിര്‍വ്വഹിക്കുന്നതിന് മക്കയിലെത്തിയ അദ്ദേഹം കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കി ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ശരീഅത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് പുറപ്പെടാനുള്ള ഒരുക്കത്തിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം മക്കയിലെ ജന്നത്തുല്‍ മുഹല്ലയില്‍ ഖബറടക്കും.
യു എ ഇയില്‍ ഹാപ്പിലാന്റ് എന്ന പേരില്‍ ബിസിനസ്സ രംഗത്ത് തിളങ്ങിയ ടി സി മുഹമ്മദ് കുഞ്ഞി ഹാജി ജാമിഅ സഅദിയ്യ അറബിയ്യയുടെ ആദ്യകാലം മുതല്‍ ദുബൈ ബ്രാഞ്ച് പ്രസിഡന്റാണ്. നാട്ടിലും നിരവധി ബിസിനസ്സ് സംരംഭങ്ങള്‍ നടത്തി വരികയായിരുന്നു.
സഅദിയ്യക്കു പുറമെ മര്‍കസ്, മുഹിമ്മാത്ത്, മള്ഹര്‍, തളിപ്പറമ്പ് മഖര്‍, എട്ടിക്കുളം താജുല്‍ ഉലമ കോംപ്ലക്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രധാന പ്രവര്‍ത്തകനായിരുന്നു. ചെറുവത്തൂര്‍, കുഴിഞ്ഞടിയില്‍ സ്വന്തമായി സ്ഥലം സംഭാവന ചെയ്ത് മര്‍കസ് എന്ന പേരില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ പ്രസിഡന്റും കാഞ്ഞങ്ങാട് അന്‍വാറുല്‍ മദീന ട്രഷററുമായിരുന്നു.
ജില്ലയിലെയും പരിസരങ്ങളിലെയും നൂറുകണക്കിനു പള്ളി-മദ്‌റസകള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പടന്ന, ചെറുവത്തൂര്‍ ഭാഗങ്ങളിലെ സുന്നി പ്രസ്ഥാന ചലനങ്ങളുെട ജീവനാഡിയായിരുന്നു. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, എം എ ഉസ്താദ്, കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ തുടങ്ങിയവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
പരേതനായ ടി വി ഇസ്മാഈലിന്റെയും നഫീസ ഹജ്ജുമ്മ കാടങ്കോടിന്റെയും മകനാണ്. ഭാര്യമാര്‍: ഉമ്മുകുല്‍സും കൈതക്കാട്, ആരിഫ പടന്ന, റസീന നീലേശ്വരം.
മക്കള്‍: ഡോ. ഇസ്മാഈല്‍, ഇര്‍ഫാന്‍ (ദുബൈ), ഇസ്മത്ത്, നഫീസ, ഇര്‍ഷാദ്, ഇശ്‌റത്ത്, ഇശ്ഫാഖ്, ഇംതിയാസ്, ഫാത്വിമ. മരുമക്കള്‍: അബ്ദുല്ല മാവിലാകടപ്പുറം, മുക്രി ഇബ്‌റാഹിം ഹാജിയുടെ മകള്‍ സബീന. സഹോദരങ്ങള്‍: ബശീര്‍ ഹാജി ദുബൈ, അബ്ദുര്‍ റസാഖ്, അശ്‌റഫ്, അബ്ദുല്‍ ഖാദര്‍, സമീര്‍, കുഞ്ഞാാമിന ഹജ്ജുമ്മ, ആസിയ, ഹഫ്‌സ, പരേതരായ മുഹമ്മദലി, ഉബൈദ്.
യു എ ഇയിലും സംസ്ഥാനത്തും സുന്നി പ്രസ്ഥാനത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിച്ച ടി സി മുഹമ്മദ്കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ സുന്നി നേതാക്കള്‍ അനുശോചിച്ചു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍, ജാമിഅ സഅദിയ്യ പ്രസിഡന്റ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സമസ്ത ഉപാധ്യക്ഷന്‍ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍ റഹ്്മാന്‍ സഖാഫി, ചിത്താരി ഹംസ മുസ്ലിയാര്‍, ബായാര്‍ തങ്ങള്‍, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, എസ്് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അല്‍ ബാ ഹസന്‍, മള്ഹര്‍ ജനറല്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, മുക്രി ഇബ്‌റാഹിം ഹാജി തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.
Keywords: Kasaragod, Gulf, Obituary, Makha, Umrah, TC Mohammed Kunhi Haji passes away