Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ് പി സിയുടെ ത്രിദിന ക്യാമ്പിന് തുടക്കമായി. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അKasaragod, Kerala, Chemnad, camp, SPC Camp started.
ചെമ്മനാട്: (www.kasargodvartha.com 31/12/2016) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ് പി സിയുടെ ത്രിദിന ക്യാമ്പിന് തുടക്കമായി. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എ ബി മുനീര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ടൗണ്‍ സി ഐ അബ്ദുര്‍ റഹീം മുഖ്യാതിഥിയായി.

എസ് ഐ രജീഷ്, എസ് പി സി ജില്ലാ അസിസ്റ്റന്‍ഡ് നോഡല്‍ ഓഫീസര്‍ രവി, പിടിഎ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, സി എല്‍ ഇഖ്ബാല്‍, എ സി പി ഒ സാവിത്രി ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജമാഅത്ത് സെക്രട്ടറി സി എച്ച് സാജു, സ്‌കൂള്‍ കമ്മിറ്റി കണ്‍വീനര്‍ പി എം അബ്ദുല്ല, നൗഷാദ് ആലിച്ചേരി, എ ബി അന്‍വര്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെഡ്മാസ്റ്റര്‍ കെ ഒ രാജീവന്‍ സ്വാഗതവും സിപിഒ സി എല്‍ മുഹമ്മദ് യാസിര്‍ നന്ദിയും പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകള്‍ എന്നീ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകനായ ഷഫീഖ് നസറുല്ല ക്ലാസെടുത്തു. ക്യാമ്പ് രണ്ടിന് വൈകീട്ട് സമാപിക്കും.

Kasaragod, Kerala, Chemnad, camp, SPC Camp started.


Kasaragod, Kerala, Chemnad, camp, SPC Camp started.

Kasaragod, Kerala, Chemnad, camp, SPC Camp started.
Keywords: Kasaragod, Kerala, Chemnad, camp, SPC Camp started.