Join Whatsapp Group. Join now!
Aster MIMS 10/10/2023

സവാദിന്റെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തി

ബുള്ളറ്റ് കെ എസ് ആര്‍ ടി സി ബസിലിടിച്ച് യുവാവ് ദാരുണമായി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ആദൂര്‍ ഗ്രാമരടുക്കയിലെ അബ്ദുല്‍ ഖാദKasaragod, Kerala, Accidental-Death, Youth, Savad no more, Bullet, Accident, KSRTC BUS.
ആദൂര്‍: (www.kasargodvartha.com 28/12/2016) ബുള്ളറ്റ് കെ എസ് ആര്‍ ടി സി ബസിലിടിച്ച് യുവാവ് ദാരുണമായി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ആദൂര്‍ ഗ്രാമരടുക്കയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ പി.കെ സവാദ് (27) ആണ് ബുധനാഴ്ച ഉച്ചയോടെ ആദൂര്‍ 17-ാം മൈലില്‍ വെച്ച് വാഹനപാകടത്തില്‍ പെട്ട് മരിച്ചത്. സവാദ് സഞ്ചരിച്ച ബുള്ളറ്റ് കെ എസ് ആര്‍ ടി സി ബസിലിടിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും ഇടിയുടെ ആഘാതത്തില്‍ തലയ്‌ക്കേറ്റ ക്ഷതം മരണകാരണമായി.

സവാദിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ആദൂര്‍ തെരുവത്തെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ പി. സവാദി (22)നെ പരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുള്ളേരിയയിലേക്ക് സ്വകാര്യാവശ്യത്തിനായി പോകുമ്പോഴാണ് സവാദ് സഞ്ചരിച്ച ബുള്ളറ്റ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസിലിടിച്ചത്. യുവാവ് തല്‍ക്ഷണം തന്നെ മരണപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചത്.

വിവരമറിഞ്ഞ് ആദൂര്‍ എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ നല്ല ബന്ധം സൃഷ്ടിച്ച സവാദിന്റെ മരണം സുഹൃത്തുക്കളെ തീരാദുഖത്തിലാഴ്ത്തി. നാലു മാസം മുമ്പാണ് സവാദ് പുത്തന്‍ ബുള്ളറ്റ് വാങ്ങിയത്. ഇതില്‍ സഞ്ചരിച്ച് കൊതി തീരും മുമ്പാണ് അപകട മരണം സവാദിനെ തട്ടിയെടുത്തത്. സവാദിന്റെ മരണം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്.


Keywords: Kasaragod, Kerala, Accidental-Death, Youth, Savad no more, Bullet, Accident, KSRTC BUS.