Join Whatsapp Group. Join now!
Aster MIMS 10/10/2023

പോലീസ് പിടിച്ചെടുത്ത പൂഴി മണല്‍ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി

പോലീസ് പിടിച്ചെടുത്ത പൂഴിയും മണല്‍ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി. കുമ്പള സിഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് Kerala, kasaragod, Police, sand mafia, Sand, Illegal sand, seized, Uppala, Kumbala, Sand mafia takes confiscated sands
കുമ്പള: (www.kasargodvartha.com 24.12.2016) പോലീസ് പിടിച്ചെടുത്ത പൂഴിയും മണല്‍ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി. കുമ്പള സിഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും റവന്യൂ വകുപ്പും ചേര്‍ന്ന് പിടികൂടിയ അഞ്ച് ലോഡ് മണല്‍ ആണ് മാഫിയാ സംഘം കടത്തിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി ഇച്ചിലങ്കോട് ഈടിപ്പള്ളയിലാണ് സംഭവം.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണല്‍ പിടിച്ചെടുത്തത്. കല്‍പ്പാറ, പാച്ചാണി, ഇച്ചിലങ്കോട് എന്നിവിടങ്ങളില്‍ നിന്നും വ്യാപകമായി മണല്‍കടത്തിക്കൊണ്ടുപോകുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസും റവന്യൂ അധികൃതരും എത്തിയെങ്കിലും മണല്‍ കടത്തുകാര്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന മണല്‍ പോലീസ് കണ്ടുകെട്ടിയിരുന്നു. ഈ മണലാണ് സംഘം കടത്തിയത്.


Keywords: Kerala, kasaragod, Police, sand mafia, Sand, Illegal sand, seized, Uppala, Kumbala, Sand mafia takes confiscated sands