Join Whatsapp Group. Join now!
Aster MIMS 10/10/2023

ശബരിമല തീര്‍ത്ഥാടനത്തിന് സുരക്ഷിതവാഹനങ്ങള്‍ ഉപയോഗിക്കണം; ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

ശബരിമല ഭക്തന്മാര്‍ തീര്‍ത്ഥാടനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ വാഴ മുതലായവ ഉപയോഗിച്ച് അലങ്കരിക്കുന്നതും ചെറിയ ചരKasaragod, Kerala, Vehicles, Sabarimala, Sabarimala trip: use safety measures in vehicles
കാസര്‍കോട്: (www.kasargodvartha.com 13/12/2016) ശബരിമല ഭക്തന്മാര്‍ തീര്‍ത്ഥാടനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ വാഴ മുതലായവ ഉപയോഗിച്ച് അലങ്കരിക്കുന്നതും ചെറിയ ചരക്കു വാഹനങ്ങള്‍ യാത്രക്കായി ഉപയോഗിക്കുന്നതും വനമധ്യത്തില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകാനും മരണം വരെ സംഭവിക്കാനും ഇടയാകുന്നതിനാല്‍ ചരക്കുവാഹനം യാത്രക്കുപയോഗിക്കാന്‍ പാടില്ലാത്തതാണെന്ന് ആര്‍ ഡി ഒ അറിയിച്ചു.

ശബരിമല തീര്‍ത്ഥാടനത്തിന്  നിയമാനുസൃതവും സുരക്ഷിതവുമായ വാഹനങ്ങളില്‍ മാത്രമേ യാത്ര പുറപ്പെടാവൂ. ഇത് ലംഘിക്കുന്നവര്‍  കനത്ത പിഴ ശിക്ഷയ്ക്കും ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഷന്‍ അടക്കമുളള മറ്റു ശിക്ഷാനടപടികള്‍ക്കും വിധേയരാകുമെന്നും ആര്‍ ടി ഒ കെ ബാലകൃഷ്ണന്‍ അറിയിച്ചു.
 Kasaragod, Kerala, Vehicles, Sabarimala, Sabarimala trip: use safety measures in vehicles

Keywords: Kasaragod, Kerala, Vehicles, Sabarimala, Sabarimala trip: use safety measures in vehicles