കാക്കനാട്: (www.kasargodvartha.com 23/12/2016) കാസര്‍കോട് സ്വദേശിയുടെ കാക്കനാട്ടെ മൊബൈല്‍ കടയില്‍ മോഷണം. കടയില്‍ നിന്നും സാംസംഗ് നോട്ട് 3 മോഷണം പോയി. കാസര്‍കോട് സ്വദേശി മുഹമ്മദ് നസീറിന്റെ ഉടമസ്ഥതയില്‍ കാക്കനാട് ജംഗ്ഷനിലെ പഴയ ചിറ്റേത്തുകര ബസ് സ്‌റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് മൊബൈല്‍ എന്ന കടയിലാണ് മോഷണം നടന്നത്.
ഫോണ്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ രണ്ടു പേര്‍ ഫോണ്‍ അടിച്ചുമാറ്റി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ ഫോണ്‍ മോഷ്ടിക്കുന്ന ദൃശ്യം സിസിടിവിയില്‍ കുടുങ്ങിയിട്ടുണ്ട്. രാവിലെ 10 മണിക്കും 10.30നും ഇടയിലാണ് മോഷണം നടന്നത്. നസീറിന്റെ പരാതിയില്‍ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Robbery, complaint, Investigation, Police, Robbery in shop at Kakkanadu.