Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

Kasaragod, Kerala, Kumbala, arrest, Youth, case, Robbery, Robbery case accused arrested.
കുമ്പള: (www.kasargodvartha.com 21/12/2016) വീട് കുത്തിത്തുറന്ന് മൂന്നു പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ബദിയടുക്ക നെല്ലിക്കട്ട ലക്ഷം വീട് കോളനിയിലെ നവാസ് എന്ന കെ.ടി നവാസിനെ (32)യാണ് കുമ്പള അഡീഷണല്‍ എസ്.ഐ. പി. സോമയ്യ അറസ്റ്റു ചെയ്തത്.

11 മാസം മുമ്പ് കളത്തൂരിലെ അബ്ദുല്ലയുടെ വീടിന്റെ പിറകുവശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നു പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിലെ പ്രതിയാണ് നവാസ്. പ്രതി കവര്‍ച്ച ചെയ്ത സ്വര്‍ണം ഇരിട്ടിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. നവാസിനെതിരെ പല സ്‌റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Kasaragod, Kerala, Kumbala, arrest, Youth, case, Robbery, Robbery case accused arrested.

Keywords: Kasaragod, Kerala, Kumbala, arrest, Youth, case, Robbery, Robbery case accused arrested.