Join Whatsapp Group. Join now!
Aster MIMS 10/10/2023

വസ്ത്രസ്ഥാപനത്തില്‍ കവര്‍ച്ചാശ്രമം

നീലേശ്വരത്ത് വസ്ത്രസ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ചാശ്രമം. നീലേശ്വരം മെയിന്‍ബസാറിലെ പൗര്‍ണമി ടെക്‌സ്‌റ്റൈല്‍Kasaragod, Kerala, Neeleswaram, Robbery-Attempt, Robbery attempt in Shop at Neeleshwaram.
നീലേശ്വരം: (www.kasargodvartha.com 13/12/2016) നീലേശ്വരത്ത് വസ്ത്രസ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ചാശ്രമം. നീലേശ്വരം മെയിന്‍ബസാറിലെ പൗര്‍ണമി ടെക്‌സ്‌റ്റൈല്‍സിലാണ് കവര്‍ച്ച നടന്നത്. വസ്ത്രാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സമീപത്തുള്ള പഴയ കെട്ടിടം വഴിയാണ് മോഷ്ടാവ് അകത്തേക്ക് കടന്നത്. ഈ കെട്ടിടത്തില്‍ കയറിയ മോഷ്ടാവ് ഷട്ടര്‍ തകര്‍ക്കുകയും അവിടെ നിന്ന്് താഴത്തെ നിലയിലെത്തുകയുമായിരുന്നു.

ചൊവ്വാഴ്ച രാവിലെ കെട്ടിടം തുറന്നപ്പോഴാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്ന വിവരം അറിഞ്ഞത്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴിഞ്ഞ ദിവസം നീലേശ്വരം ഓള്‍ഡ് ബസാറില്‍ ഒരു കടയുടെ പൂട്ടുതകര്‍ത്ത് കവര്‍ച്ചക്ക് ശ്രമം നടത്തിയിരുന്നു. പോലീസിന്റെ പട്രോളിംഗ് ജീപ്പെത്തിയപ്പോള്‍ കവര്‍ച്ചക്കാര്‍ സ്ഥലം വിടുകയാണുണ്ടായത്.

Kasaragod, Kerala, Neeleswaram, Robbery-Attempt, Robbery attempt in Shop at Neeleshwaram.

Keywords: Kasaragod, Kerala, Neeleswaram, Robbery-Attempt, Robbery attempt in Shop at Neeleshwaram.