Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗ്രാമീണബാങ്ക് മുള്ളേരിയ ശാഖാ ഓഫീസിന്റെ ജനല്‍ഗ്രില്‍സ് തകര്‍ത്ത് കവര്‍ച്ചാശ്രമം

നോര്‍ത്ത് മലബാര്‍ ഗ്രാമീണബാങ്ക് മുള്ളേരിയ ശാഖാ ഓഫീസിന്റെ ജനല്‍ ഗ്രില്‍സ് തകര്‍ത്ത് Kasaragod, Kerala, Robbery Attempt, Bank, Mulleria, Gramin bank, Kuttikol branch
കാസര്‍കോട്: (www.kasargodvartha.com 27/12/2016) നോര്‍ത്ത് മലബാര്‍ ഗ്രാമീണബാങ്ക് മുള്ളേരിയ ശാഖാ ഓഫീസിന്റെ ജനല്‍ ഗ്രില്‍സ് തകര്‍ത്ത് കവര്‍ച്ചാശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ബാങ്ക് കെട്ടിടത്തിന്റെ ജനലിലെ ഗ്രില്‍സ് മുറിച്ച് അകത്തുകടന്ന മോഷ്ടാവ് പണം സൂക്ഷിച്ചിരുന്ന ലോക്കര്‍ തകര്‍ക്കാന്‍ ശ്രമം നടത്തുകയായിരുന്നു. ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരന്‍ ബാങ്കിനകത്ത് ചെന്നപ്പോള്‍ കവര്‍ച്ചാശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് ആദൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാങ്കിലെത്തി നടത്തിയ പരിശോധനയില്‍ ഒന്നും മോഷണം പോയിട്ടില്ലെന്ന് വ്യക്തമായി. സംഭവത്തില്‍ ആദൂര്‍ പോലീസ് കേസെടുത്തു. ഒരുവര്‍ഷം മുമ്പ് കുഡ്‌ലു സര്‍വ്വീസ് സഹകരണബാങ്കിലെത്തിയ കവര്‍ച്ചക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തിരുന്നു. ഈ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തു. കുഡ്‌ലു ബാങ്ക് കവര്‍ച്ചക്ക് ശേഷം ജില്ലയില്‍ ചെറുവത്തൂര്‍ വിജയബാങ്കിലും കവര്‍ച്ച നടന്നു. 

ഈ രണ്ട് ബാങ്ക് കവര്‍ച്ചകള്‍ക്കും ശേഷം ജില്ലയില്‍ ബാങ്കുകള്‍ ലക്ഷ്യമിട്ടുള്ള കവര്‍ച്ചകളൊന്നും ഉണ്ടായിരുന്നില്ല. മുള്ളേരിയയിലെ ബാങ്ക് കവര്‍ച്ചാശ്രമം പൊതുവെ ആശങ്കയുയര്‍ത്തിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Robbery Attempt, Bank, Mulleria, Gramin bank, Kuttikol branch, Robbery attempt in Mulleria Grameen Bank