Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എം അഹ് മദിനെ ജന്മനാട് അനുസ്മരിച്ചു

കെ എം അഹ് മദ് മാഷിന്റെ ജന്മനാടായ തളങ്കര ജദീദ് റോഡില്‍ കാസര്‍കോട് ഓപ്പണ്‍ ഫോറത്തിന്റെയും ജദീദ് റോഡ് യുവജന Kerala, Thalangara, K.M.Ahmed, kasaragod, Municipality, Jadeed Road, Inauguration, Programme,
തളങ്കര: (www.kasargodvartha.com 17.12.2016) കെ എം അഹ് മദ് മാഷിന്റെ ജന്മനാടായ തളങ്കര ജദീദ് റോഡില്‍ കാസര്‍കോട് ഓപ്പണ്‍ ഫോറത്തിന്റെയും ജദീദ് റോഡ് യുവജന വായനശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് വികാരനിര്‍ഭരവും അവിസ്മരണീയവുമായി. അഹ് മദ് മാഷ് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന ജദീദ് റോഡ് ബിര്‍റുല്‍ ഇസ്ലാം മദ്രസയിലായിരുന്നു ചടങ്ങ്.

നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടര്‍ പി വി ജയരാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഹ് മദ് മാഷിലെ നാടകനടനെയും ആരെയും വിസ്മയിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകനെയും കോര്‍ത്തിണക്കി ജയരാജന്‍ നടത്തിയ പ്രസംഗം അഹ് മദ് മാഷിന്റെ ജീവിതത്തിലേക്ക് എത്തിനോക്കുന്നതായി. ഓപ്പണ്‍ ഫോറം ചെയര്‍മാന്‍ എ അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. ജദീദ് റോഡ് പള്ളി ഇമാം അബ്ബാസ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. കവി പി എസ് ഹമീദ് അഹ് മദ് മാഷെക്കുറിച്ചുള്ള കവിത ചൊല്ലി.

Kerala, Thalangara, K.M.Ahmed, kasaragod, Municipality, Jadeed Road, Inauguration, Programme, remembrance-of-KM-Ahmed


നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് ഹാജി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ എം അബ്ദുര്‍ റഹ് മാന്‍, അഡ്വ. വി എം മുനീര്‍, സദര്‍ മുഅല്ലിം കെ ഉസ്മാന്‍ മൗലവി, ടി എ ഷാഫി, മൊയ്തീന്‍ കൊല്ലമ്പാടി, കെ പി മുഹമ്മദ് അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, താജുദ്ദീന്‍ ബാങ്കോട്, കെ എ എം ബഷീര്‍ വോളിബോള്‍, കെ എ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹമീദ് ബെദിര, എരിയാല്‍ ഷരീഫ്, എം എച്ച് അബ്ദുല്‍ ഖാദര്‍, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്,  പി എ മുജീബ് റഹ്് മാന്‍, അബ്ദുര്‍ റസാഖ്, ഹാരിസ് അബൂബക്കര്‍, ടി ഇ മുഖ്താര്‍, പി അബൂബക്കര്‍, പ്രസാദ് എം എന്‍, കെ എം ഹാരിസ്, സിദ്ദീഖ് ചക്കര, ഇ ശംസുദ്ദീന്‍, ഷരീഫ് ചുങ്കത്തില്‍, എ മുഹമ്മദ് ബഷീര്‍, അഫ്താബ്, സി എ അസീസ്, അഹ് മദ്, അഷ്‌റഫ്, മിഫ്താദ്, സുലൈമാന്‍, സലീം, മുജീബ് കറാമ, മമ്മു, സിദ്ദീഖ്, കരീം, അനസ് തുടങ്ങിയവര്‍ സംസാരിച്ചു. വായനശാല പ്രസിഡണ്ട് മുജീബ് അഹ് മദ് സ്വാഗതവും ജനറല്‍ സെക്രട്ടറി ഷിഹാബുദ്ദീന്‍ ബാങ്കോട് നന്ദിയും പറഞ്ഞു.

Keywords: Kerala, Thalangara, K.M.Ahmed, kasaragod, Municipality, Jadeed Road, Inauguration, Programme, remembrance-of-KM-Ahmed