city-gold-ad-for-blogger

വിരലടയാളം ഉപയോഗിച്ച് വ്യാജ സിം ഉണ്ടാക്കുന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് മൊബൈല്‍ കടകളില്‍ വ്യപക റൈഡ്; മൂന്ന് സിം കാര്‍ഡുകള്‍ പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 23.12.2016) ഒരേയാളുടെ വിരലടയാളം ഉപയോഗിച്ച് നിരവധി പേര്‍ക്ക് വ്യാജ സിം കാര്‍ഡ് നല്‍കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും മൊബൈല്‍ കടകളില്‍ വ്യാപകമായ റൈഡ് നടത്തി. റോഡരികില്‍ ടെന്റ്് ഇട്ട് സിം കാര്‍ഡുകള്‍ നല്‍കുന്ന സംഘത്തില്‍ നിന്നും മൂന്ന് സിം കാര്‍ഡുകള്‍ പോലീസ് പിടികൂടി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ഒരു മൊബൈല്‍ കടയില്‍ നിന്നും മൂന്ന് അന്യ സംസ്ഥാന തൊഴിലാളകള്‍ക്ക് ശരിയായ രേഖകളില്ലാതെ സിം കാര്‍ഡ് നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.

ജിയോ സിം കാര്‍ഡുകളാണ് പിടികൂടിയത്. സിം കാര്‍ഡ് വാങ്ങാനെത്തുന്നവരോട് ആദ്യം നല്‍കിയ വിരലടയാളം പതിഞ്ഞില്ലെന്ന് പറഞ്ഞ് നിരവധി തവണ വിരലടയാളം ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഈ സിം കാര്‍ഡുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റൈഡ് നടത്തിയതെന്ന് കാസര്‍കോട് സിഐ അബ്ദുര്‍ റഹീം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

  വിരലടയാളം ഉപയോഗിച്ച് വ്യാജ സിം ഉണ്ടാക്കുന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് മൊബൈല്‍ കടകളില്‍ വ്യപക റൈഡ്; മൂന്ന് സിം കാര്‍ഡുകള്‍ പിടികൂടി

വിരലടയാളം ഒരു തവണ മാത്രമേ നല്‍കേണ്ടതുള്ളൂവെന്നും പലതവണ വിരലടയാളം പതിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഉപഭോക്താക്കള്‍ കരുതിയിരിക്കണമെന്നും പോലീസ് പറഞ്ഞു. ഒരാള്‍ക്ക് ഒന്നിലധികം സി കാര്‍ഡുകള്‍ എടുക്കാനുള്ള സാഹചര്യം മുതലെടുത്താണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിലെടുക്കുന്ന സിം കാര്‍ഡുകള്‍ വില കൂട്ടി രേഖകളില്ലാത്തവര്‍ക്കും മറ്റും നല്‍കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ എല്ലാ മൊബൈല്‍ കമ്പനിയുടെയും സിം കാര്‍ഡുകള്‍ മെഷീനില്‍ വിരലടയാളം പതിച്ചാണ് നല്‍കുന്നത്.

Keywords:  Kerala, kasaragod, Sim card, Fake document, Police, Police-raid, seized, Raid in Mobile shops; Sim cards seized

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia