Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭവനപുനരുദ്ധാരണ പദ്ധതിയിലെ അഴിമതി: വിജിലന്‍സ് വീണ്ടും നഗരസഭയില്‍ റൈഡ് നടത്തി; ശനിയാഴ്ച സൈറ്റ് പരിശോധന നടത്തും; കൂടുതല്‍ രേഖകള്‍ പിടിച്ചെടുത്തു

നഗരസഭിയില്‍ 2015-16 വര്‍ഷത്തില്‍ നടപ്പിലാക്കിയ ഭവനപുനരുദ്ധാരണ പദ്ധതിയില്‍ അഴിമതി നടന്നതായി പരാതി ഉയര്‍ന്നതിനെ Kerala, kasaragod, Kasaragod-Municipality, Vigilance-raid, Fake document, Corruption, Vigilance, Councillor, Site raid.
കാസര്‍കോട്:  (www.kasargodvartha.com 23.12.2016) കാസര്‍കോട് നഗരസഭിയില്‍ 2015-16 വര്‍ഷത്തില്‍ നടപ്പിലാക്കിയ ഭവനപുനരുദ്ധാരണ പദ്ധതിയില്‍ അഴിമതി നടന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് വീണ്ടും നഗരസഭയില്‍ റൈഡ് നടത്തി കൂടുതല്‍ രേഖകള്‍ പിടിച്ചെടുത്തു. കാസര്‍കോട് ഡിവൈഎസ്പി രഘുരാമന്റെ നിര്‍ദേശപ്രകാരം സിഐ പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ് വീണ്ടും റൈഡ് നടത്തിയത്.

റൈഡില്‍ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പിടിച്ചെടുത്തതായി വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന റൈഡില്‍ ഇതുസംബന്ധിച്ച് ഫയലുകള്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും അനുബന്ധ രേഖകള്‍ കൂടി കണ്ടെത്താന്‍ റൈഡ് നടത്തിയത്.

 Kerala, kasaragod, Kasaragod-Municipality, Vigilance-raid, Fake document, Corruption, Vigilance, Councillor, Site raid, Raid again in Kasargod municipality

ക്രമക്കേടുമായി ബന്ധപ്പെട്ട് വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച സൈറ്റ് പരിശോധന നടത്തുമെന്നും ഇതിലൂടെ മാത്രമേ ക്രമക്കേടിന്റെ പൂര്‍ണരൂപം കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നും വിജിലന്‍സ് സിഐ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.

 Kerala, kasaragod, Kasaragod-Municipality, Vigilance-raid, Fake document, Corruption, Vigilance, Councillor, Site raid, Raid again in Kasargod municipality

Keywords: Kerala, kasaragod, Kasaragod-Municipality, Vigilance-raid, Fake document, Corruption, Vigilance, Councillor, Site raid, Raid again in Kasargod municipality