ചെമ്പരിക്ക: (www.kasargodvartha.com 13/12/2016) ചെമ്പരിക്ക-മംഗലാപുരം ഖാസിയും, സമസ്ത ഉപാധ്യക്ഷനുമായ ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് ഏഴ് വര്‍ഷം പൂര്‍ത്തിയാകുന്നു. 2010 ഫെബ്രുവരി 15നാണ് ഖാസിയെ ചെമ്പരിക്ക കടുക്കകല്ലിന് സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖാസിയുടെ മരണത്തിന്റെ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും സമരരംഗത്ത് ഇറങ്ങിയിരുന്നു.
ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ പിന്നീട് ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തിയത്. പിന്നീട് പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേസ് സിബിഐ ഏറ്റെടുത്തു. സിബിഐ അന്വേഷണം നടത്തി തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കോടതി അത് തള്ളിക്കളയുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. പുനരന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കുടുംബവും ആക്ഷന്‍കമ്മിറ്റിയും ഒപ്പുമരചുവട്ടില്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു.
65 ദിവസം നീണ്ടു നിന്ന സമരം പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി ഇ ചന്ദ്രശേഖരന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു. സിബിഐ അന്വേഷണം ഇരഞ്ഞു നീങ്ങുന്നതിനാല്‍ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെ ആക്ഷന്‍ കമ്മിറ്റിയും കുടുംബവും കഴിഞ്ഞ ദിവസം നേരില്‍ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചത്.
സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും ജനകീയ സമരം തുടങ്ങാന്‍ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്. ത്വാഖ അഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ യൂസഫ് ബാഖവി, അബ്ദുല്ല കുഞ്ഞി ഹാജി ചെമ്പരിക്ക, ബഷീര്‍ ചെമ്മനാട്, ഇ അബ്ദുല്ല കുഞ്ഞി, അബ്ദുള്‍ ഖാദര്‍ സഹദി, മുസ്തഫ ചെമ്മനാട്, അബ്ദുള്‍ സലാം ചെമ്പരിക്ക, ഹുസൈന്‍ റഹ്മാനി തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Chembarika, Kasaragod, Strike, Police, Investigation, Crimebranch, Case, Court, CBI, Qazi relates met minister E Chandrashekharan.