Join Whatsapp Group. Join now!
Aster MIMS 10/10/2023

കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതിയുടെ കോലമണിയാന്‍ ഭാഗ്യം ലഭിച്ചത് പ്രതീഷ് ഏഴോമിന്; വ്യാഴാഴ്ച കരിവെള്ളൂര്‍ മണക്കാടനായി ആചാരപ്പെടും

പെരുങ്കളിയാട്ടം നടക്കുന്ന ആദിമുച്ചിലോട്ടായ കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ Karivellur, Kasaragod, Kerala, Pratheesh Ezhom, Karivelloor Manakkadan
കരിവെള്ളൂര്‍: (www.kasargodvartha.com 28/12/2016) പെരുങ്കളിയാട്ടം നടക്കുന്ന ആദിമുച്ചിലോട്ടായ കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഭാഗവതിയുടെ കോലമണിയാന്‍ ഭാഗ്യം ലഭിച്ചത് പ്രതീഷ് ഏഴോമിന്. മണക്കാടന്‍ മാര്‍ക്കാണ് കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതിയുടെ കോലം ധരിക്കാനുള്ള അവകാശം. ബുധനാഴ്ച രാവിലെ 10.45നും 11.45 നും മധ്യേ നടന്ന വരച്ചുവെക്കല്‍ ചടങ്ങിലാണ് ഭഗവതിയുടെ കോലധാരിയെ കണ്ടെത്തിയത്.

പ്രമുഖ ജോത്സ്യനും മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പ്രശ്‌ന ചിന്ത നടത്തുന്നതിനുള്ള ജന്മാവകാശിയുമായ സി പി രാഘവന്‍ ജോത്സ്യരുടെ നേതൃത്വത്തിലാണ് വരച്ചുവെക്കല്‍ ചടങ്ങ് നടന്നത്. എം വി തമ്പാന്‍ പണിക്കര്‍ പിലിക്കോട്, സുകേഷ് കൊയോങ്കര ജോത്സ്യര്‍ എന്നിവരും പ്രശ്‌ന ചിന്തയില്‍ സഹായികളായി പ്രവര്‍ത്തിച്ചിരുന്നു.

 Keywords: Karivellur, Kasaragod, Kerala, Pratheesh Ezhom, Karivelloor Manakkadan

Karivellur, Kasaragod, Kerala, Pratheesh Ezhom, Karivelloor Manakkadan


Karivellur, Kasaragod, Kerala, Pratheesh Ezhom, Karivelloor Manakkadan

വ്യാഴാഴ്ച കണ്ണൂര്‍ ചിറക്കല്‍ കോവിലകത്ത് തമ്പൂരാനില്‍ നിന്ന് കച്ചും, ചിരികയും ഏറ്റുവാങ്ങുന്നതോടെ കോലധാരി കരിവെള്ളൂര്‍ മണക്കാടനായി ആചാരപ്പെടും. തളിപ്പറമ്പ് ഏഴോത്തെ കൃഷ്ണന്‍-കല്ല്യാണി ദമ്പതികളുടെ മകനാണ് 40 കാരനായ പ്രതീഷ്. ഭാര്യ: ശ്രീജ. മക്കള്‍: പ്രത്യൂഷ, ആതിഷ.

Keywords: Karivellur, Kasaragod, Kerala, Pratheesh Ezhom, Karivelloor Manakkadan, Pratheesh Ezhome God opportunity to perfom has Muchilottu Bhagavathi.