Join Whatsapp Group. Join now!
Aster MIMS 10/10/2023

പിസിസി മെഗാ ക്രിക്കറ്റ് ഇവന്റ്; വിന്നേഴ്‌സ് തൊക്കോട്ട് ജേതാക്കള്‍

പിസിസി ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മെഗാ ക്രിക്കറ്റ് ഇവന്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിന്നേKasaragod, Kerala, Thalangara, winners, Cricket Tournament, PCC Mega cricket event: Winners Thokkottu Champions.
തളങ്കര: (www.kasargodvartha.com 29/12/2016) പിസിസി ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മെഗാ ക്രിക്കറ്റ് ഇവന്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിന്നേഴ്‌സ് തൊക്കോട്ട് ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ കരുത്തരായ ശാര്‍ക്ക് ഫ്രണ്ട്‌സ് കാസര്‍കോടിനെ പരാജയപ്പെടുത്തിയാണ് വിന്നേഴ്‌സ് തൊക്കോട്ട് ജേതാക്കളായത്.

ചാമ്പ്യന്മാര്‍ക്ക് വെല്‍ഫിറ്റ് ട്രോഫിയും രണ്ടു ലക്ഷം രൂപയുടെ കാഷ് പ്രൈസും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനും സംഘാടക സമിതി ചെയര്‍മാനുമായ യഹ് യ തളങ്കര സമ്മാനിച്ചു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച സ്‌പോര്‍ട്‌സ് വിന്നേര്‍സിന്റെ സാഗര്‍ ഭണ്ഡാരിയെ മാന്‍ ഓഫ് ദ സീരീസായി തിരഞ്ഞെടുത്തു. സാഗര്‍ ഭണ്ഡാരിക്ക് സിറ്റി ഗോള്‍ഡ് മോട്ടോര്‍ സൈക്കിള്‍ സമ്മാനിച്ചു. സിറ്റി ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ കരീം കോളിയാട് സാഗര്‍ ഭണ്ഡാരിക്ക് ബൈക്കിന്റെ താക്കോല്‍ കൈമാറി.

റണ്ണര്‍ അപ്പായ ശാര്‍ക്ക് ഫ്രണ്ട്‌സ് കാസര്‍കോടിന് പ്രോപ്പര്‍ട്ടി ഡോട്ട് കോം സമ്മാനിക്കുന്ന ഒരു ലക്ഷം രൂപയും ട്രോഫിയും ഫില്ലി കഫെ മാനേജിംഗ് ഡയറക്ടര്‍ റാഫി സമ്മാനിച്ചു. അന്‍ജും പെര്‍ഫ്യൂംസ് മാനേജിംഗ് ഡയറക്ടര്‍ അച്ചു നായന്മാര്‍മൂല, എസ്.ബി.കെ സുല്‍ത്താന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സമീര്‍ എസ്.ബി.കെ., മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി, സിറാജ് പാര്‍സി, പ്രൊഫ. എസ്.എ. അബ്ദുല്ല, സാജിദ് മുംബൈ എന്നിവര്‍ വിവിധ ഉപഹാരങ്ങള്‍ സമ്മാനിച്ചു. പി.സി.സി പ്രസിഡണ്ട് ബച്ചി കാര്‍വാര്‍, ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികളായ  സി.എം മുസ്തഫ, നവാസ് പാര്‍സി, പി.എ സലാം, ഷഫീല്‍, ഫിറോസ് സൂപ്പര്‍, ഹാരിസ് ബന്നു, അബു കാസര്‍കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

മൂന്നു ദിവസങ്ങളിലായി നടന്ന മത്സരങ്ങള്‍ കാണാന്‍ ക്രിക്കറ്റ് ആരാധകരായ ആയിരക്കണക്കിനു പേരാണ് മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്.
Kasaragod, Kerala, Thalangara, winners, Cricket Tournament, PCC Mega cricket event: Winners Thokkottu Champions.

Keywords: Kasaragod, Kerala, Thalangara, winners, Cricket Tournament, PCC Mega cricket event: Winners Thokkottu Champions.