Join Whatsapp Group. Join now!
Aster MIMS 10/10/2023

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പഴയ ഓര്‍മകളുടെ ഒത്തുചേരലായി

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പഴയ ഓര്‍മകളുടെ ഒത്തുചേരലായി. ക്ലാസ് മുറിയിലെ അനുസKasaragod, Kerala, chattanchal, school, Old student, Meet, Old students meet conducted in Chattanchal Higher secondary school.
ചട്ടഞ്ചാല്‍: (www.kasargodvartha.com 27/12/2016) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പഴയ ഓര്‍മകളുടെ ഒത്തുചേരലായി. ക്ലാസ് മുറിയിലെ അനുസരണയുള്ള വിദ്യാര്‍ത്ഥികളായി മാറിയപ്പോള്‍ അധ്യാപകര്‍ അഭിവാദ്യയുമായെത്തി. ഹാജര്‍ വിളിച്ച് എല്ലാവരുടെയും പേരുകള്‍ പുതുക്കുകയും ചെയ്തു. പുസ്തകത്തിന് പകരമായി പുതിയ കാല സാഹചര്യത്തെയും സാമൂഹ്യ പ്രതിബദ്ധതയെയും കുറിച്ച് അധ്യാപകര്‍ ക്ലാസെടുത്തപ്പോള്‍ എല്ലാവരും അനുസരണയോടെ അത് കേട്ടു.

16 വര്‍ഷങ്ങള്‍ മുതല്‍ 40 വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ പഠിച്ചിറങ്ങിയവര്‍ പഴയകാല ഓര്‍മ്മതകള്‍ അയവിറക്കിയും പരസ്പരം പരിചയം പുതുക്കിയും കുടുംബാംഗങ്ങളെ പരിചയപ്പെടുത്തിയും മധുരം നുകര്‍ന്നും ഗ്രൂപ്പ് ഫോട്ടോകളെടുത്തും മധുര സ്മരണകള്‍ നിലനിര്‍ത്തി. ചിലര്‍ പഴയ കാല അധ്യാപകര്‍ ശാസിച്ചതും അടിച്ചതും ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ഒരു നൊമ്പരമായി മാറി കെട്ടിപ്പിടിച്ചും ആലിംഗനം ചെയ്തും ആശിര്‍വദിച്ചും ഗുരുശിഷ്യബന്ധം ഊട്ടിയുറപ്പിച്ചു.

രണ്ട് ദിവസങ്ങളിലായി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിക്ക് തെക്കില്‍ പുറമ്പ യു.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയോടെ തുടക്കം കുറിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ കെ.പി. ജെയിംസ് (അസി. കമ്മീഷണര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോര്‍സ്) ഫ്‌ളാഗ് ഓഫ് ചെയ്തു. റെഡ്‌ക്രോസ്, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ്. വളണ്ടിയര്‍മാരുടെ അകമ്പടിയോടെ ബാന്റ്‌മേളം, ശിങ്കാരിമേളം, ദഫ്മുട്ട് എന്നിവയുടെ താളച്ചുവടില്‍ മുത്തുകൂട ചൂടിയ മഹിളകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നിവര്‍ അണിനിരന്ന ഘോഷയാത്ര ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ അവസാനിച്ചു.

തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ കെ. മൊയ്തീന്‍ കുട്ടി ഹാജി (മാനേജര്‍, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഇഖ്ബാല്‍ പട്ടുവത്തില്‍ (ചെയര്‍മാന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ) അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ നടന്‍ ബിജുകുട്ടന്‍ സംസാരിച്ചു. ഹാരിസ് ബെണ്ടിച്ചാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയകൃഷ്ണന്‍ നായര്‍ എം. സ്വാഗതവും, ഷരീഫ് ചെര്‍ക്കള നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലോത്സവ പ്രതിഭകളുടെ കലാവിരുന്നും (ഭരതനാട്യം, ഒപ്പന, തിരുവാതിര, ദഫ്മുട്ട്, ഗ്രൂപ്പ് ഡാന്‌സ്, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടന്‍ പാട്ട്, അറബിക് ഗാനം) ഗാനമേളയും അരങ്ങേറി.

24 ന് രാവിലെ ഒമ്പത് മണിമുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആയിരത്തിലധികം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ബാച്ചുകള്‍ തിരിച്ചുകൊണ്ട് പ്രത്യേകം തയ്യാറാക്കിയ ക്ലാസ് മുറികളില്‍ ഒത്തുകൂടി. കുടുംബ സംഗമവും ഓരോ ബാച്ചും പ്രത്യേകം കലാപരിപാടികളും അവതരിപ്പിച്ചു. റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഇഖ്ബാല്‍ പട്ടുവത്തില്‍ അധ്യക്ഷത വഹിച്ചു. പ്രഥമ ഹെഡ്മാസ്റ്ററായിരുന്ന രാധാകൃഷ്ണന്‍ മാസ്റ്ററെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ആദരിച്ചു. പ്രഥമ വിദ്യാര്‍ത്ഥി കെ.എം. അബ്ദുല്ലകുഞ്ഞിയെ എന്‍.എ. ഹാരിസ് എം.എല്‍.എ. (ബാംഗ്ലൂര്‍) അനുമോദിച്ചു. പ്രശസ്ത സിനിമ താരം അബുസലീം മുഖ്യാതിഥിയായിരുന്നു. മണ്മറഞ്ഞുപോയ സ്ഥാപക മാനേജര്‍ ടി.കെ. അബ്ദുല്‍ ഖാദര്‍ ഹാജി, മാനേജിംഗ് കമ്മിറ്റി അംഗം ടി.കെ. മാഹിന്‍ ഹാജി, അധ്യാപകരായ ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍, മാധവ കായര്‍ത്തായ എന്നിവരെ അനുസ്മരിച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥി ഉണ്ണികൃഷ്ണന്‍ അണിഞ്ഞയുടെ കവിതാ സമാഹാരം 'സഹപാഠി' മന്ത്രി ഇ. ചന്ദ്രശേഖരന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. മുഹമ്മദ് കുഞ്ഞി ചായിന്റടി, കല്ലട്ര അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍ കുട്ടി ഹാജി, ശ്രീധരന്‍ മുണ്ടോള്‍, എം. മോഹനന്‍ നായര്‍, പി.കെ. ഗീത, നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ഹാരിസ് ബെണ്ടിച്ചാല്‍ സ്വാഗതവും, അബ്ദുല്‍ നസീര്‍ ടി.കെ. നന്ദിയും പറഞ്ഞു. തുടര്‍ന്ന് കോട്ടയം നസീര്‍ മെഗാഷോ പതിനായിരങ്ങള്‍ക്ക് ദൃശ്യവിരുന്നേകി.
Kasaragod, Kerala, chattanchal, school, Old student, Meet, Old students meet conducted in Chattanchal Higher secondary school.

Keywords: Kasaragod, Kerala, chattanchal, school, Old student, Meet, Old students meet conducted in Chattanchal Higher secondary school.