Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോടിന്റെ അഭിമാനമായി യുവനടന്‍ നൗഷി; മലയാളത്തിലും തമിഴിലും അവസരങ്ങള്‍

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മാറുകയാണ് കാസര്‍കോട്ടുകാരനായ നൗഷി. കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍ ചൗNoushi gets opportunities in Malayalam and Tamil films
കാസര്‍കോട്: (www.kasargodvartha.com 23/12/2016) മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മാറുകയാണ് കാസര്‍കോട്ടുകാരനായ നൗഷി. കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍ ചൗക്കി മജല്‍ സ്വദേശിയായ നൗഷിയുടെ ആദ്യമലയാളചിത്രം വേദം ഉടന്‍ പ്രദര്‍ശനത്തിനെത്തും. സിദ്ദീഖ്, സായികുമാര്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന വേദത്തില്‍ ഒരു പ്രധാന കഥാപാത്രമായി നൗഷി അഭിനയിക്കുന്നു.

സ്‌കെച്ച് എന്ന സിനിമ സംവിധാനം ചെയ്ത് മലയാളത്തില്‍ സാന്നിധ്യമറിയിച്ച പ്രസാദ് യാദവാണ് വേദത്തിന്റെ സംവിധായകന്‍. ക്രിസ്തുമസിന് ചിത്രം പ്രദര്‍ശനത്തിനെത്തേണ്ടതാണെങ്കിലും സിനിമാ മേഖലയിലെ സമരം കാരണമാണ് ചിത്രം തിയേറ്ററിലെത്താന്‍ വൈകുന്നത്. അടാവുടിക്കാതല്‍ എന്ന തമിഴ്ചിത്രത്തില്‍ നൗഷി നായകനായി അഭിനയിക്കുന്നുണ്ട്. രാംചരണ്‍ നായകനായി അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രത്തിലും പ്രധാന റോളില്‍ നൗഷി അഭിനയിക്കുന്നു.

ഈ ചിത്രത്തില്‍ പ്രശസ്ത നടന്‍ പ്രകാശ് രാജിന്റെ മകനായാണ് നൗഷി അഭിനയിക്കുന്നത്. സിംഗപ്പൂരില്‍ ബിസിനസ് നടത്തുന്ന ഈ ഇരുപത്തിയാറുകാരന്‍ സിനിമാരംഗത്ത് സ്വാധീനമുറപ്പിക്കുന്നതിലൂടെ കാസര്‍കോട് ജില്ലയുടെ അഭിമാനമായി മാറുകയാണ്.
Noushi gets opportunities in Malayalam and Tamil films


Keywords: Kasaragod, Kerala, Cinema, District, Mogral puthur, Noushi gets opportunities in Malayalam and Tamil films.