Join Whatsapp Group. Join now!
Aster MIMS 10/10/2023

വൈകുന്നേരം ഷോറൂമില്‍ നിന്നിറക്കിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് രാത്രി മോഷണം പോയി

വൈകുന്നേരം ഷോറൂമില്‍ നിന്നിറക്കിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് രാത്രി മോഷണം പോയി. ബോവിക്കാനത്തെ ഷറഫുദ്ദീന്റെ പുത്തന്‍ റോയല്‍ Kerala, kasaragod, Manjeshwaram, Uppala, Karnataka, Check-post, Bike, Missing, Bike-Robbery, Police,
ഉപ്പള: (www.kasargodvartha.com 31.12.2016) വൈകുന്നേരം ഷോറൂമില്‍ നിന്നിറക്കിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് രാത്രി മോഷണം പോയി. ബോവിക്കാനത്തെ ഷറഫുദ്ദീന്റെ പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബുള്ളറ്റാണ് മോഷണം പോയത്.

ഉപ്പള ചെക്ക് പോസ്റ്റിനടുത്ത് എഫ്എം അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന ഷറഫുദ്ദീന്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് മംഗളൂരു ഷോറൂമില്‍ നിന്നും കറുപ്പ് നിറത്തിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഇറക്കിയത്. രാത്രി ജോലി കഴിഞ്ഞുവന്ന് താമസസ്ഥലമായ എഫ്എം അപ്പാര്‍ട്‌മെന്റിന് സമീപം ബൈക്ക് നിര്‍ത്തിയിട്ടതായിരുന്നു. ശനിയാഴ്ച രാവിലെ 7.30 മണിയോടെയാണ് ബൈക്ക് മോഷണം പോയ വിവരം ഷറഫുദ്ദീന്‍ അറിഞ്ഞത്.

Kerala, kasaragod, Manjeshwaram, Uppala, Karnataka, Check-post, Bike, Missing, Bike-Robbery, Police,



ബൈക്കിന്റെ ചേസിസ് നമ്പര്‍, എഞ്ചിന്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ വെച്ച് ഷറഫുദ്ദീന്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി. കണ്ടുകിട്ടുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണം. പ്രമോദ് (എസ്‌ഐ മഞ്ചേശ്വരം)- 094468 07599, ഷറഫുദ്ദീന്‍-09656365656.

Kerala, kasaragod, Manjeshwaram, Uppala, Karnataka, Check-post, Bike, Missing, Bike-Robbery, Police,

Keywords: Kerala, kasaragod, Manjeshwaram, Uppala, Karnataka, Check-post, Bike, Missing, Bike-Robbery, Police,