മുളിയാര്‍: (www.kasargodvartha.com 14/12/2015) ശാരീരികമാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് താങ്ങും തണലുമായി മുളിയാര്‍ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബോവിക്കാനത്തെ ബഡ്‌സ് സ്‌കൂളില്‍ കുട്ടികളുടെ ശാരീരിക ക്ഷമത പരിശോധിക്കാനായി ഓട്ടോമാറ്റിക് ബിഎംഐ മെഷീന്‍ വിതരണം ചെയ്തു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍വെച്ച് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ മെഷീന്‍ കൈമാറി. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും ഒരു പങ്ക് നല്‍കി മുളിയാര്‍ കൂട്ടായ്മ നടത്തുന്ന ഇടപെടലുകള്‍ ശ്‌ളാഹനീയമാണെന്നു എംഎല്‍എ അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഖാലിദ് ബെള്ളിപാടി അധ്യക്ഷത വഹിച്ചു. എം മാധവന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതഗോപാലന്‍, മറ്റു പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍, സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സുമ സുധാമന്‍ എന്നിവര്‍ സംസാരിച്ചു. മുളിയാര്‍ കൂട്ടായ്മയുടെ ഈ ഉദ്ധ്യമത്തിനു പങ്കെടുത്തവര്‍ക്കും എല്ലാപിന്തുണയും നല്‍കിയവര്‍ക്കും ചെയര്‍മാന്‍ സന്തോഷ് നരിക്കോള്‍ നന്ദി അറിയിച്ചു. കൂട്ടായ്മ പ്രസിഡന്റ് ഗോപി മുളിയാര്‍, രാഘവന്‍ മുണ്ടക്കൈ, ചന്ദ്രന്‍ കൈലാസം, ബ്രദേര്‍സ് ഗോപാലകൃഷ്ണന്‍, മറ്റു നാട്ടിലുള്ള കൂട്ടായ്മ മെമ്പര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Muliyar, Bovikanam, Buds-school, Students, UAE, Committee, MLA, BMI Machine, Muliyar Kootayma gather for buds school.