Join Whatsapp Group. Join now!
Aster MIMS 10/10/2023

വീടുവിട്ട കോളജ് വിദ്യാര്‍ത്ഥിനിയെ കോടതിയില്‍ ഹാജരാക്കി; കോടതിയില്‍ നിന്നും പെണ്‍കുട്ടി കാമുകനൊപ്പം പോയി

വീടുവിട്ട കോളജ് വിദ്യാര്‍ത്ഥിയെ പോലീസ് കാമുകനോടൊപ്പം കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. കോടതിയില്‍നിന്നും Cheruvathur, Kasaragod, College, Student, Court, Police, Complaint, Case, Investigation, Cyber Cell, Missing student produced before court.
ചെറുവത്തൂര്‍: (www.kasargodvartha.com 20/12/2016) വീടുവിട്ട കോളജ് വിദ്യാര്‍ത്ഥിയെ പോലീസ് കാമുകനോടൊപ്പം കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. കോടതിയില്‍നിന്നും പെണ്‍കുട്ടി കാമുകനൊപ്പം പോയി. ചെറുവത്തൂര്‍ കൈതക്കാട്ടെ ആമിനയാണ് (19) സ്‌റ്റേഷനറി സാധനങ്ങള്‍ വാനില്‍കൊണ്ടുപോകുന്ന കാഞ്ഞങ്ങാട് പറക്കളായിലെ സജിത്തിനൊപ്പം പോയത്.
തിങ്കളാഴ്ച രാവിലെ നീലേശ്വരത്തെ കോളജിലേക്കാണെന്നു പറഞ്ഞ് പോയതായിരുന്നു പെണ്‍കുട്ടി. ഉച്ചയ്ക്ക് തിരിച്ചുവരേണ്ടതായിരുന്നു. സന്ധ്യയായിട്ടും തിരിച്ചെത്താത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Cheruvathur, Kasaragod, College, Student, Court, Police, Complaint, Case, Investigation, Cyber Cell, Missing student produced before court.

നീലേശ്വരം സിഐയുടെ അഭാവത്തില്‍ വെള്ളരിക്കുണ്ട് സിഐ സുനില്‍കുമാര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവരെ രാത്രി 7.30 മണിയോടെ പറക്കളയിലൂടെ ബൈക്കില്‍ പോകുമ്പോള്‍ പോലീസ് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ പിന്നീട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ താല്‍പര്യമാണെന്ന് അറിയിച്ച പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകാതെ സജീഷിനൊപ്പം പോവുകയായിരുന്നു.

Keywords: Cheruvathur, Kasaragod, College, Student, Court, Police, Complaint, Case, Investigation, Cyber Cell, Missing student produced before court.