കാഞ്ഞങ്ങാട്: (www.kasargodvartha.com 20/12/2016) കല്യാണത്തിന് പോകുന്നുവെന്ന് പറഞ്ഞ് മക്കളോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മയെയും മക്കളെയും പറശ്ശിനിക്കടവില്‍ കണ്ടെത്തി. ചെമ്മട്ടംവയല്‍ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സിനടുത്ത് താമസിക്കുന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളി പ്രകാശന്റെ ഭാര്യ മിനിയെ (32)യെയും രണ്ടു മക്കളെയുമാണ് പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ കൊഴക്കുണ്ടിലെ സ്വന്തം വീട്ടില്‍ നിന്ന് കല്യാണത്തിന് പോകുന്നുവെന്ന് പറഞ്ഞ് മക്കളെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു മിനി. പിന്നീട് ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് വീട്ടമ്മയെയും മക്കളെയും പറശ്ശിനിക്കടവില്‍ കണ്ടെത്തിയത്.

Keywords: Kasaragod, Kerala, Missing, complaint, Police, Investigation, House-wife, Missing house wife and children found in Parassinikadavu.