കാസര്‍കോട്: (www.kasargodvartha.com 19/12/2016) തൃക്കരിപ്പൂര്‍ ആയിറ്റിയിലെ ജലഗതാഗത പ്രശ്‌നം പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഗതാഗത പ്രശ്‌നം സംബന്ധിച്ച് കാസര്‍കോട്ട് നടക്കുന്ന ഉന്നതതല യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിച്ചത്.
ബോട്ട് സര്‍വ്വീസ് നടക്കുന്ന സ്ഥലം പരിശോധിച്ചിട്ടുണ്ട്. പ്രവര്‍ത്തനരഹിതമായ ബോട്ടുകള്‍ നന്നാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുതിയ ബോട്ടുകള്‍ അനുവദിക്കുന്ന കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അതെല്ലാം ചര്‍ച്ച ചെയ്യുമെന്നാണ് മന്ത്രി അറിയിച്ചത്.
കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഗതാഗത സംവിധാനം മെച്ചപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാല്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Keywords: Trikaripur, Kasaragod, Boat Service, MLA, KSRTC, Employees, Salary, Transport, Guest House, Minister AK Saseendran to resolved water transport issues.