city-gold-ad-for-blogger

കിണറില്‍ വീണ കോഴിയെ രക്ഷപ്പെടുത്തി കരക്കുകയറുന്നതിനിടെ പിടിവിട്ടുവീണ് ഗൃഹനാഥന്റെ നട്ടെല്ല് തകര്‍ന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 30/12/2016) കിണറില്‍ വീണ കോഴിയെ രക്ഷപ്പെടുത്തിയ ശേഷം കരക്കുകയറുന്നതിനിടെ കയറില്‍ നിന്നും പിടിവിട്ടുവീണ് ഗൃഹനാഥന്റെ നട്ടെല്ല് തകര്‍ന്നു. കാലിച്ചാനടുക്കം മൂപ്പില്‍ ബാലകൃഷ്ണനാണ് (58) കിണറില്‍ വീണ് ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
കിണറില്‍ വീണ കോഴിയെ രക്ഷപ്പെടുത്തി കരക്കുകയറുന്നതിനിടെ പിടിവിട്ടുവീണ് ഗൃഹനാഥന്റെ നട്ടെല്ല് തകര്‍ന്നു

ബാലകൃഷ്ണന്റെ കോഴികള്‍ വീടിന് സമീപത്തെ പറമ്പിലുള്ള കിണറിന്റെ കരയില്‍ ഉറുമ്പുകളെ കൊത്തിപ്പെറുക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ഒരു പിടക്കോഴി കാല്‍ വഴുതി കിണറില്‍ വീഴുകയായിരുന്നു. കിണറിനകത്തുനിന്ന് കോഴി അത്യുച്ചത്തില്‍ കൊക്കരിക്കുന്നത് കേട്ടെത്തിയ ബാലകൃഷ്ണന്‍ കയറുകെട്ടി കിണറ്റിലിറങ്ങുകയും കിണറിന്റെ പടവില്‍ ഒതുങ്ങിക്കൂടിയ കോഴിയെ രക്ഷപ്പെടുത്തി കരക്കുകയറാന്‍ തുടങ്ങുകയും ചെയ്തു.

ഒരു കയ്യില്‍ കോഴിയെ താഴെ വീഴാതിരിക്കാന്‍ ജാഗ്രതയോടെ പിടിച്ചിരുന്ന ബാലകൃഷ്ണന്‍ മറുകൈയുടെ ബാലന്‍സില്‍ കയറില്‍ പിടിച്ച് വളരെ പാടുപെട്ടാണ് കിണറിന് മുകളിലേക്ക് കയറിയത്. മുകളിലെത്താറായതോടെ പിടിവിടുകയും ബാലകൃഷ്ണന്‍ വീഴുകയും ചെയ്തു. ഇതിനിടയില്‍ കോഴി പറന്ന് കിണറിന്റെ മുകളിലെത്തിയിരുന്നു.

ബാലകൃഷ്ണന്റെ നിലവിളികേട്ട് വീട്ടുകാരും പരിസരവാസികളും എത്തുകയും കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും ചെയ്തു. ഫയര്‍ഫോഴ്‌സെത്തി കിണറിലേക്ക് സ്‌ട്രെക്ചര്‍ ഇറക്കുകയും ബാലകൃഷ്ണനെ അതില്‍ കെട്ടി പുറത്തെടുക്കുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതരമായി ക്ഷതമേറ്റ ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്.

Keywords: Injured, Kanhangad, Kasaragod, Kerala, Well, Man injured after falling into well 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia