ബേഡകം: (www.kasargodvartha.com 13/12/2016) ഉറങ്ങാന്‍ കിടന്നയാളെ വീടിന് പുറത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ കാണിയടുക്കത്തെ കണ്ണന്‍ - ദേവകി ദമ്പതികളുടെ മകന്‍ വിശ്വംഭരനെ(53)യാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ മുറിയുടെയുടെ വീടിന്റേയും വാതില്‍തുറന്ന് കിടന്നതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീടിനടുത്തുള്ള കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: രോഹിണി. മക്കള്‍: മധു. അശ്വതി. സഹോദരങ്ങള്‍: രമണി, രത്‌നാവതി. കൂലിത്തൊഴിലാളിയാണ് മരിച്ച വിശ്വംഭരന്‍.
Keywords: Bedakam, Kasaragod, Obituary, Kerala, Man found dead hanged