Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉമ്മന്‍ചാണ്ടി മാളത്തുംപാറ കോളനിക്കാരുടെ സമരപന്തല്‍ സന്ദര്‍ശിക്കുന്നത് വിലക്കിയ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ കോലം കത്തിച്ചു

ഉമ്മന്‍ ചാണ്ടി മാളത്തുംപാറ കോളനിക്കാരുടെ സമരപന്തല്‍ സന്ദര്‍ശിക്കുന്നത് വിലക്കിയ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ നടപടിയില്‍ പ്രKasaragod, Kerala, Congress, Leader, Strike, Oommen Chandy, Malathumpara Strike: Congress leader's effigy set fire.
പെരിയ: (www.kasargodvartha.com 31/12/2016) ഉമ്മന്‍ ചാണ്ടി മാളത്തുംപാറ കോളനിക്കാരുടെ സമരപന്തല്‍ സന്ദര്‍ശിക്കുന്നത് വിലക്കിയ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോളനിവാസികള്‍ കോലം കത്തിച്ചു. പെരിയയില്‍ പ്രകടനം സംഘടിപ്പിച്ച ശേഷമാണ് കോലം കത്തിച്ചത്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന സമരം ശക്തമായിരിക്കെ വെള്ളിയാഴ്ച ജില്ലയിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരപ്പന്തല്‍ സന്ദര്‍ശിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സമരം നടത്തുന്നവര്‍ കോണ്‍ഗ്രസുകാരല്ലെന്നും മാവോയിസ്റ്റുകളെ പിന്തുണക്കുന്നവരാണെന്നും ഉമ്മന്‍ ചാണ്ടിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കോളനി വാസികള്‍ ആരോപിക്കുന്നത്. ഇത് കോണ്‍ഗ്രസിനകത്തും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സമരത്തിന് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍വ്വകലാശാലയ്ക്കു മുന്നില്‍ ശയനപ്രദിക്ഷണവും സംഘടിപ്പിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയെ സമര പന്തല്‍ സന്ദര്‍ശിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് തെറ്റിദ്ധരിപ്പിച്ചുവെന്ന് കോളനിവാസികള്‍ ആരോപിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ തെറ്റിദ്ധരിപ്പിച്ച നടപടി പെരിയയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പ്രകോപിതരാക്കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ സമരത്തിന് വലിയ പിന്തുണയും പ്രാധാന്യവും ലഭിക്കുമായിരുന്നിട്ടും അതിന് തടയിട്ട നേതാവ് കോളനിവാസികളോട് വഞ്ചനയാണ് കാട്ടിയതെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. നേരത്തെ എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും ജനപക്ഷ നിലപാടിന് വിരുദ്ധമായി കോണ്‍ഗ്രസ് നേതാവ് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

സര്‍വ്വകലാശാലക്ക് വേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് സര്‍വ്വകലാശാല വാഗ്ദാനം ചെയ്ത ജോലി നല്‍കാത്തതിന്റെ പേരിലാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ 50 ദിവസത്തിലധികമായി സര്‍വ്വകലാശാലക്ക് മുന്നില്‍ നിരാഹാര സത്യാഗ്രഹ സമരം നടത്തിവരുന്നത്. ബിജെപി ഒഴികെയുള്ള മുഴുവന്‍ കക്ഷികളും സമരത്തെ പിന്തുണക്കുന്നുണ്ട്.
Kasaragod, Kerala, Congress, Leader, Strike, Oommen Chandy, Malathumpara Strike: Congress leader's effigy set fire.

Keywords: Kasaragod, Kerala, Congress, Leader, Strike, Oommen Chandy, Malathumpara Strike: Congress leader's effigy set fire.