Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സി ബസിന് പിറകില്‍ കോഴിവണ്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്; 2 പേരുടെനില ഗുരുതരം, ഡ്രൈവറേയും സഹായിയേയും രക്ഷപ്പെടുത്തിയത് വാഹനം വെട്ടിപൊളിച്ച്

പടന്ന വണ്ണാത്തംമുക്കിന് സമീപം നിര്‍ത്തിയിട്ട കെ എസ് ആര്‍ ടി സി ബസിന് പിറകില്‍ കോഴിവണ്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു Lorry hits KSRT bus; 4 injured, Accident, KSRTC, Lorry Accident, Injured, Padanna.
പടന്ന: (www.kasargodvartha.com 26/12/2016) പടന്ന വണ്ണാത്തംമുക്കിന് സമീപം നിര്‍ത്തിയിട്ട കെ എസ് ആര്‍ ടി സി ബസിന് പിറകില്‍ കോഴിവണ്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെനില ഗുരുതരമാണ്. ഡ്രൈവറേയും സഹായിയേയും വാഹനം വെട്ടിപൊളിച്ചാണ് രക്ഷപ്പെടുത്തിയത്.
Lorry hits KSRT bus; 4 injured, Accident, KSRTC, Lorry Accident, Injured, Padanna.

കോഴിയുമായി പോവുകയായിരുന്ന മിനി ലോറി ഡ്രൈവര്‍ നീലേശ്വരത്തെ ടി കെ രതീഷ് (35), തമിഴ്‌നാട് സ്വദേശി മൈനു (22), ചെമ്പ്രങ്ങാനത്തെ ശ്യാമനിലാല്‍ (19), പെരുമ്പട്ടയിലെ ഷംസീര്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രതീഷിനേയും മൈനുവിനേയും മംഗളൂരു ആശുപത്രിയിലും മറ്റു രണ്ടു പേരെ കരിവെള്ളൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് അപകം. പടന്ന കടപ്പുറത്തുനിന്നും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസിന് പിറകില്‍ കെ എല്‍ 60 എല്‍ 4896 നമ്പര്‍ മിനി ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഏതാനും കോഴികളും ചത്തു. അപകടവിവരമറിഞ്ഞ് തൃക്കരിപ്പൂരില്‍നിന്നും ഫയര്‍ഫോഴ്‌സും ചന്തേര പോലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറേയും സഹായിയേയും ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷപ്പെടുത്തിയത്.

Keywords: Lorry hits KSRT bus; 4 injured, Accident, KSRTC, Lorry Accident, Injured, Padanna.