Join Whatsapp Group. Join now!
Aster MIMS 10/10/2023

ആയിരങ്ങള്‍ അണിനിരന്ന് മനുഷ്യചങ്ങല; കാസര്‍കോട് ജനസാഗരമായി

1000 ന്റെയും 500 ന്റെയും നോട്ടുകള്‍ നിരോധിച്ച് രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ Kerala, kasaragod, LDF, CPM, Political party, Palakunnu, Kalikadav, E.Chandrashekharan-MLA, Manushyachangala, Pinarayi Viajayan, Inaugurated,
കാസര്‍കോട്: (www.kasargodvartha.com 29.12.2016) 1000 ന്റെയും 500 ന്റെയും നോട്ടുകള്‍ നിരോധിച്ച് രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ എല്‍ഡിഎഫ് വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടത്തിയ മനുഷ്യചങ്ങല ജില്ലയില്‍ വന്‍ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ മനുഷ്യചങ്ങലയില്‍ അണിനിരന്നു. രാഷ്ട്രീയവൈരാഗ്യം മറന്ന് വിവിധ പാര്‍ട്ടി പ്രവര്‍ത്തകരും മനുഷ്യചങ്ങലയില്‍ അണിനിരന്നു.

വിവിധ മേഖലയില്‍ പണിയെടുക്കുന്നവരും കര്‍ഷകരും കുടുംബസമേതമാണ് മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകാന്‍ ദേശീയ, സംസ്ഥാന പാതയോരത്തേക്കെത്തിയത്. വൈകിട്ട് നാലുമുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ ചങ്ങല തീര്‍ക്കാന്‍ നിശ്ചയിച്ച സ്ഥലത്തേക്കെത്തിയിരുന്നു. നാലരയോടെ കൈകോര്‍ത്ത് തയ്യാറായിനിന്ന് അഞ്ചിന് പ്രതിജ്ഞയെടുത്താണ് ജനങ്ങള്‍ പിരിഞ്ഞത്.



ജില്ലയില്‍ കാസര്‍കോട് മുതല്‍ കാലിക്കടവ് വരെ 47 കിലോമീറ്റര്‍ നീളത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. കാസര്‍കോട്, പാലക്കുന്ന്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, കാലിക്കടവ് എന്നിവിടങ്ങളിലൊക്കെ രണ്ടും മൂന്നും വരിയായി നിന്ന് ആളുകള്‍ മനുഷ്യചങ്ങലയില്‍ പങ്കാളികളായി. പ്രതിജ്ഞക്ക് ശേഷം പ്രധാന കേന്ദ്രങ്ങളില്‍ പൊതുയോഗവും ചേര്‍ന്നു.


തിരുവനന്തപുരത്ത് നിന്നാരംഭിച്ച 700 കിലോമീറ്റര്‍ മനുഷ്യച്ചങ്ങലയുടെ അവസാന കണ്ണിയായി കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംസ്ഥാന റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിന്നപ്പോള്‍ തൊട്ടടുത്തായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി കണ്ണിയായി. തുടര്‍ന്ന് സിപിഎം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ അണിനിരന്നു.

Keywords: Kerala, kasaragod, LDF, CPM, Political party, Palakunnu, Kalikadav, E.Chandrashekharan-MLA, Manushyachangala, Pinarayi Viajayan, Inaugurated, Demonetization.