city-gold-ad-for-blogger

സ്‌കൂളില്‍ മോഷ്ടാവിന്റെ ശല്യംകാരണം അധ്യാപകരും വിദ്യാര്‍ത്ഥികളും പൊറുതിമുട്ടി; എത്തിയത് മൂന്ന് തവണ; വിലപിടിപ്പുള്ള ലാപ്‌ടോപ്പും ക്യാമറയും പണവും കവര്‍ന്നു, കുട്ടികള്‍ക്കായി ഉപദേശങ്ങളും എഴുതിവെച്ചു

കാസര്‍കോട്: (www.kasargodvartha.com 25/12/2016) കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന് സമീപം തെരുവത്തെ മഡോണ എയ്ഡഡ് യു പി സ്‌കൂളില്‍ മോഷ്ടാവിന്റെ ശല്യംകാരണം അധ്യാപകരും വിദ്യാര്‍ത്ഥികളും പൊറുതിമുട്ടി. ഒരാഴ്ച്ചയ്ക്കിടെ മൂന്ന് തവണയാണ് മോഷ്ടാവ് സ്‌കൂളിലെത്തി മോഷണം നടത്തി മടങ്ങിയത്. മോഷണംകഴിഞ്ഞ് തിരിച്ചുപോയ മോഷ്ടാവ് ബെഞ്ചിലും ചുമരിലും വിദ്യാര്‍ത്ഥികള്‍ക്കായി ചില ഉപദേശങ്ങളും എഴുതിവെച്ചു.
സ്‌കൂളില്‍ മോഷ്ടാവിന്റെ ശല്യംകാരണം അധ്യാപകരും വിദ്യാര്‍ത്ഥികളും പൊറുതിമുട്ടി; എത്തിയത് മൂന്ന് തവണ; വിലപിടിപ്പുള്ള ലാപ്‌ടോപ്പും ക്യാമറയും പണവും കവര്‍ന്നു, കുട്ടികള്‍ക്കായി ഉപദേശങ്ങളും എഴുതിവെച്ചു

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ആദ്യം മോഷ്ടാവെത്തിയത്. രണ്ട് വാതിലുകള്‍തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് 14 ക്ലാസ് മുറികളിലുമായി ചെല്ലുകയും അവിടെ കാരുണ്യപ്രവര്‍ത്തനത്തിനായി കുട്ടികള്‍ സ്ഥാപിച്ച ഭണ്ഡാരപെട്ടികളില്‍നിന്നും പണമെല്ലാം കുത്തിത്തുറന്ന് കൊണ്ടുപോവുകയുമായിരുന്നു. അന്ന് ഇതുസംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. ഈ സംഭവം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് സ്‌കൂളില്‍ വീണ്ടും മോഷണം നടന്നു.

പുതിയ കെട്ടിടത്തിന്റെ മുകള്‍നിലയിലെ സയന്‍സ് ലാബില്‍നിന്നും 400 രൂപയാണ് അന്ന് മോഷ്ടാവ് കൊണ്ടുപോയത്. അന്ന് ഒരു ക്ലാസ് മുറിയില്‍ കുട്ടികള്‍ ഇരിക്കുന്ന ഒരു ചെറിയ ബെഞ്ച് കെട്ടിത്തൂക്കിയിരുന്നു. കോപ്പി അടിക്കാതെ പരീക്ഷ എഴുതണമെന്നും അച്ചടക്കത്തോടെ പഠിക്കണമെന്നും ക്ലാസ് മുറികള്‍ ക്ലീനായി സൂക്ഷിക്കണമെന്നും എഴുതിവെച്ചു. ചുമരില്‍ becalm (ശാന്തനായി ഇരിക്കുക) എന്നും ഇതുകൂടാതെ ടീച്ചറുടെ സ്‌കെയില്‍ എടുത്ത് രണ്ട് കഷ്ണമാക്കി ഗുണന ചിഹ്നംപോലെ വെക്കുകയും ചെയ്തിരുന്നു. കൂടാതെ ഒരു പെണ്‍കുട്ടിയുടെ ചിത്രം പേനകൊണ്ട് ഡെസ്‌ക്കില്‍ വരച്ചുവെക്കുകയും ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷ്ടാവ് വീണ്ടും എത്തിയത്. പാതിരാ കുര്‍ബാനകഴിഞ്ഞ് തൊട്ടടുത്ത ഹോസ്റ്റലില്‍ താമസിക്കുന്ന സ്‌കൂള്‍ ഹോഡ്മിസ്റ്റര്‍ ഈ സമയം സമീപത്തെ പട്ടികള്‍ കുരയ്ക്കുന്നത് ശ്രദ്ധിച്ചിരുന്നു. മോഷ്ടാവ് എത്തിയപ്പോഴായിരിക്കാം പട്ടികള്‍ കുരയ്ച്ചതെന്ന് ഹെഡ്മിസ്റ്റര്‍ എ സി ജോസ്‌ന പറയുന്നു. പുലര്‍ച്ചെ സ്‌കൂളില്‍ കയറിയ മോഷ്ടാവ് സ്‌കൂള്‍ ആവശ്യത്തിനായി വാങ്ങിയ കനോണിന്റെ 7,000 രൂപ വിലവരുന്ന ക്യാമറയും സ്‌കൂളിലെ രേഖകള്‍ അടങ്ങുന്ന ലാപ്‌ടോപ്പും കവര്‍ച്ചചെയ്തുകൊണ്ടുപോയി.

സ്‌കൂളിന്റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. സംഭവം സംബന്ധിച്ച് ഹെഡ്മിസ്ട്രസ് റോസ്‌ന പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്‌കൂളില്‍ മോഷ്ടാവിന്റെ ശല്യംകാരണം അധ്യാപകരും വിദ്യാര്‍ത്ഥികളും പൊറുതിമുട്ടി; എത്തിയത് മൂന്ന് തവണ; വിലപിടിപ്പുള്ള ലാപ്‌ടോപ്പും ക്യാമറയും പണവും കവര്‍ന്നു, കുട്ടികള്‍ക്കായി ഉപദേശങ്ങളും എഴുതിവെച്ചു

സ്‌കൂളില്‍ മോഷ്ടാവിന്റെ ശല്യംകാരണം അധ്യാപകരും വിദ്യാര്‍ത്ഥികളും പൊറുതിമുട്ടി; എത്തിയത് മൂന്ന് തവണ; വിലപിടിപ്പുള്ള ലാപ്‌ടോപ്പും ക്യാമറയും പണവും കവര്‍ന്നു, കുട്ടികള്‍ക്കായി ഉപദേശങ്ങളും എഴുതിവെച്ചു

സ്‌കൂളില്‍ മോഷ്ടാവിന്റെ ശല്യംകാരണം അധ്യാപകരും വിദ്യാര്‍ത്ഥികളും പൊറുതിമുട്ടി; എത്തിയത് മൂന്ന് തവണ; വിലപിടിപ്പുള്ള ലാപ്‌ടോപ്പും ക്യാമറയും പണവും കവര്‍ന്നു, കുട്ടികള്‍ക്കായി ഉപദേശങ്ങളും എഴുതിവെച്ചു

Keywords: Kasaragod, Kerala, Robbery, School, Students, Teacher, Madona Aided, Laptop and camera, cash robbed from school

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia