Join Whatsapp Group. Join now!
Aster MIMS 10/10/2023

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് ആല്‍മരത്തിലിടിച്ച് 10 ഓളം പേര്‍ക്ക് പരിക്ക്

കാസര്‍കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ടൗണ്‍ ടു ടൗണ്‍ ബസ് നിയന്ത്രണം വിട്ട് Kasaragod, Chattanchal, Bus, Accident, Injured, KSRTC, Town to Town, 55th Mail, KSRTC bus accident in chattanchal.
ചട്ടഞ്ചാല്‍: (www.kasargodvarta.com 14/12/2016) കാസര്‍കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ടൗണ്‍ ടു ടൗണ്‍ ബസ് നിയന്ത്രണം വിട്ട് ആല്‍മരത്തിലിടിച്ച് 10 ഓളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ചട്ടഞ്ചാല്‍ 55-ാം മൈലിലാണ് അപകടം. മഴയെ തുടര്‍ന്ന് റോഡില്‍ നിന്നും തെന്നിയ ബസ് ആല്‍മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ചെറുവത്തൂര്‍ കയ്യൂര്‍ ക്ലായിക്കോട്ടെ പ്രതിഭ (38), കണ്ണൂര്‍ ആലക്കോട്ടെ പീതാംബരന്‍ (62), ചീമേനിയിലെ മോഹനന്‍ (52), ഉക്കിനടുക്കയിലെ ഹമീദ് (27), യുപി സ്വദേശികളും കാസര്‍കോട് അടുക്കത്ത്ബയലില്‍ താമസക്കാരുമായ നൂറുദ്ദീന്‍ (22), ആരിഫ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പ്രതിഭയെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും മറ്റുള്ളവരെ ചെങ്കള നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പരിക്കേറ്റ മറ്റുള്ളവരെ പ്രഥമശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു. ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിറ്റുണ്ട്. വിവരമറിഞ്ഞെത്തിയ വിദ്യാനഗര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.




Keywords: Kasaragod, Chattanchal, Bus, Accident, Injured, KSRTC, Town to Town, 55th Mail, KSRTC bus accident in chattanchal.