ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മുംബൈ സ്വദേശിനിയായ ഡോക്ടറെ കടന്നുപിടിച്ച കാസര്‍കോട് സ്വദേശി പിടിയില്‍
Dec 20, 2016, 11:31 IST
കാസര്‍കോട്: (www.kasargodvartha.com 20/12/2016) ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മുംബൈ സ്വദേശിനിയായ ഡോക്ടറെ കടന്നുപിടിച്ച കാസര്‍കോട് സ്വദേശിയെ കണ്ണൂര്‍ റെയില്‍വേ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് പടന്നക്കാട്ടെ ഷരീഫി (36)നെയാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. ചെന്നൈയില്‍ നിന്നും മംഗളൂരുവിലേക്ക് വരികയായിരുന്ന വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന വനിതാ ഡോക്ടറെ യുവാവ് കടന്നുപിടിക്കുകയായിരുന്നുവത്രേ.
ഡോക്ടര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഇടപെടുകയും ട്രയിനിലുണ്ടായിരുന്ന ആര്‍ പി എഫുകാരെ വിവരമറിയിച്ച് യുവാവിനെ കൈയ്യോടെ പിടികൂടുകയുമാണുണ്ടായത്. പിന്നീട് യുവാവിനെ കണ്ണൂര്‍ റെയില്‍വെ പൊലീസിന് കൈമാറുകയായിരുന്നു. യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, complaint, Police, Held, Kasaragod native arrested for molesting lady doctor.