Join Whatsapp Group. Join now!
Aster MIMS 10/10/2023

റീ സര്‍വെക്കെത്തുന്നവര്‍ക്ക് തണലൊരുക്കി ഗ്രീന്‍ സ്റ്റാര്‍ എരിയാല്‍

കുഡ്‌ലു വില്ലേജില്‍ റീ സര്‍വെയുമായി ബന്ധപ്പെട്ട് എത്തുന്ന ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും തണലൊരുക്കി Kasaragod, Eriyal, Village Office, green-star, Club, Green star Eriyal join hands with re surveyors.
എരിയാല്‍: (www.kasargodvartha.com 18/12/2016) കുഡ്‌ലു വില്ലേജില്‍ റീ സര്‍വെയുമായി ബന്ധപ്പെട്ട് എത്തുന്ന ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും തണലൊരുക്കി എരിയാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍. ജില്ലയിലെ ഏറ്റവും വലിയ വില്ലേജുകളിലൊന്നാണ് കുഡ്‌ലു ഗ്രൂപ്പ് വില്ലേജ്. വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. നിന്ന് തിരിയാന്‍ പോലും സ്ഥലമില്ലാതെ ജീവനക്കാരും ജനങ്ങളും കഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ സഹായവുമായി എത്തിയത്.

അസൗകര്യങ്ങള്‍ മൂലം പ്രയാസപ്പെടുന്നതിനിടയിലാണ് കുഡ്‌ലു വില്ലേജിന്റെ റി സര്‍വെ റിക്കാര്‍ഡുകള്‍ എത്തുന്നത് രേഖകള്‍ പരിശോധിക്കാനും പരാതി നല്‍കാനും നിത്യവും നിരവധി പേരാണ് എത്തുന്നത്. ഇവരെ സഹായിക്കുന്നതിനായി വില്ലേജ് ഓഫീസ് പരിസരത്ത് കൂറ്റന്‍ പന്തലും ഇരിപ്പിട സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തകര്‍ ഒരുക്കി. കഴിഞ്ഞ ഒരു മാസമായി ഈ സേവനം തുടരുന്നു. എരിയാലിലെ മാസ്‌കൊ ലൈറ്റ് ആന്റ് സൗണ്ടുമായി സഹകരിച്ചാണ് സൗകര്യമൊരുക്കിയത്

ക്ലബ്ബ് പ്രസിഡന്റ് മന്‍സൂര്‍ അക്കര, ജനറല്‍ സെക്രട്ടറി സമദ് എരിയാല്‍, ട്രഷറര്‍ ശംസു മാസ്‌കൊ, എ കെ നവാസ്, എ കെ ഇഖ്ബാല്‍, ലത്തീഫ് പെരല്‍, അബു നവാസ്, വൈ എം സമദ്, റഷീദ് എച്ചി, കെ ബി ഇര്‍ഷാദ്, നിസാര്‍ കുളങ്കര, സലീം ബളളീര്‍, സിയാദ് കുളങ്കര, ജാബിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Eriyal, Village Office, green-star, Club,  Green star Eriyal join hands with re surveyors.