Join Whatsapp Group. Join now!
Aster MIMS 10/10/2023

റാഫിയുടെ സുവര്‍ണ ഗോള്‍: ബ്ലാസ്റ്റേഴ്‌സ് തോറ്റെങ്കിലും കാസര്‍കോടിന് അഭിമാനിക്കാം

ഷൂട്ടൗട്ടിലെ നിര്‍ഭാഗ്യം കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സിന് ഐ എസ് എല്‍ കിരീം നഷ്ടമായെങ്കിലും കാസര്‍കോടിന് ആശ്വസിക്കാം. കാരണം കൊച്ചിയിലെ മഞ്ഞപ്പKasaragod, Kerala, Football, Indian Super League, Mohammed Rafi, ISL Final: Kasargodans happy with Rafi's goal.
തൃക്കരിപ്പൂര്‍: (www.kasargodvartha.com 19/12/2016) ഷൂട്ടൗട്ടിലെ നിര്‍ഭാഗ്യം കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സിന് ഐ എസ് എല്‍ കിരീം നഷ്ടമായെങ്കിലും കാസര്‍കോടിന് ആശ്വസിക്കാം. കാരണം കൊച്ചിയിലെ മഞ്ഞപ്പടയുടെ ആരവത്തിനിടയില്‍ കേരളത്തിന് വേണ്ടി ഗോള്‍ വല ചലിപ്പിച്ചത് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ മുഹമ്മദ് റാഫിയായിരുന്നു. 37-ാം മിനിറ്റില്‍ മെഹ്താബ് ഹുസൈന്‍ തൊടുത്തുവിട്ട കോര്‍ണര്‍ മുഹമ്മദ് റാഫി മനോഹരമായ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.

ഗാലറികള്‍ മുഴുവന്‍ ആര്‍ത്തിരമ്പിയ നിമിഷം. പതിനായിരങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നത് റാഫി...റാഫി...എന്ന നാമം. കാസര്‍കോട്ടുകാര്‍ സന്തോഷിക്കാന്‍ ഇതില്‍ കൂടുതലെന്തു വേണം. പക്ഷേ ബ്ലാസ്റ്റേഴ്‌സിന്റെ ആവേശത്തെ തല്ലിക്കെടുത്തി 44-ാം മിനിറ്റില്‍ ഹെന്റിക്വു സെറന്‍ഡിന്റെ ഹെഡ്ഡര്‍ ഗോളിലൂടെ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത സമനില പിടിച്ചു. പിന്നീട് മുഴുവന്‍ സമയവും അധിക സമയവും കഴിഞ്ഞ് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ അവസാനം കൊമ്പന്‍മാര്‍ വീഴുകയായിരുന്നു.

ഐ എസ് എല്‍ ഫൈനല്‍ കാണാന്‍ കാസര്‍കോട്ടും വിവിധ ക്ലബ്ബുകള്‍ സ്‌ക്രീനുകള്‍ ഒരുക്കിയിരുന്നു. റാഫി പന്തുതട്ടി തുടങ്ങിയ തൃക്കരിപ്പൂര്‍ ഹിറ്റാച്ചി ക്ലബ്ബിന്റെ മൈതാനിയില്‍ ആയിരങ്ങള്‍ ആര്‍പ്പുവിളിച്ചു. സുവര്‍ണ ഗോള്‍ തന്റെ മകന്‍ ഹംദാദിനാണ് റാഫി സമര്‍പ്പിച്ചത്.
 Kasaragod, Kerala, Football, Indian Super League, Mohammed Rafi, ISL Final: Kasargodans happy with Rafi's goal.

Keywords: Kasaragod, Kerala, Football, Indian Super League, Mohammed Rafi, ISL Final: Kasargodans happy with Rafi's goal.