Join Whatsapp Group. Join now!
Aster MIMS 10/10/2023

തടയണ നിര്‍മ്മാണത്തില്‍ അഴിമതി; ബിജെപി ജില്ലാ പഞ്ചായത്ത് അംഗത്തെയും പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭര്‍ത്താവിനെയും അസി. എഞ്ചിനീയര്‍മാരെയും പ്രതിചേര്‍ത്ത് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു

എന്‍മകജെ പഞ്ചായത്തിലെ പടോളിത്തടുക്കയിലെ തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അഴിമതി ആരോപണത്തിന്റെ അടിസ്ഥാനത്തിKasaragod, Kerala, case, Vigilance, complaint, Irregularities in construction of VCB; case against 4.
കാസര്‍കോട്: (www.kasargodvartha.com 28/12/2016) എന്‍മകജെ പഞ്ചായത്തിലെ പടോളിത്തടുക്കയിലെ തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അഴിമതി ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി വിജിലന്‍സ് കോടതി നിര്‍ദേശ പ്രകാരം നാലു പേര്‍ക്കെതിരെ കേസെടുത്ത് കാസര്‍കോട് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. മുന്‍ എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ടും കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബിജെപി അംഗവുമായ പുഷ്പ അമേക്കള, ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡണ്ടും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ രൂപവാണി ഭട്ടിന്റെ ഭര്‍ത്താവും ബിജെപി നേതാവുമായ രമാനന്ദ ഭട്ട് എടമല, എല്‍എസ്ജിഡി അസി. എഞ്ചിനീയര്‍ വേണു, എന്‍ ആര്‍ ഇ ജി എ അസി. എഞ്ചിനീയര്‍ ഹംസാര്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി രഘുരാമന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

2009 -2010, 2010- 2011 കാലയളവില്‍ എന്‍മകജെ പഞ്ചായത്തിലെ പടോളിത്തടുക്ക വി സി ബി നിര്‍മ്മാണ പ്രവര്‍ത്തി നടത്തിയതില്‍ പ്രതികള്‍ സാമ്പത്തിക ലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തിയതായി യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം ബ്ലോക്ക് സെക്രട്ടറി എം.കെ രമേശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയത്.

ഒന്നാം പ്രതി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബില്ലുകളില്‍ തിരുത്തലുകള്‍ വരുത്തിയും നാലാം പ്രതിയുടെ ഒത്താശയോടെ മൂന്നാം പ്രതിക്ക് നിയമവിരുദ്ധമായി 7,21,631 രൂപ അനുവദിക്കുകയും രണ്ടാം പ്രതി ഈ പ്രവര്‍ത്തിക്കു വേണ്ടി മെറ്റീരിയല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രവര്‍ത്തി ചെയ്തതായി വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 82,720 രൂപ മാറിയെടുത്ത് ദുര്‍വിനിയോഗം ചെയ്തുവെന്നുമാണ് കേസ്.

2010 മെയ് 23ന് തടയണ നിര്‍മ്മാണ പ്രവര്‍ത്തി തീര്‍ന്നതിനു ശേഷം 2010 മെയ് 25ന് തൊഴിലുറപ്പ് പദ്ധതി പ്രകാരം മെറ്റീരിയല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നടത്തിയതായും കാണിച്ച് പണം തട്ടിയെടുത്തുവെന്നാണ് പരാതി. പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പുഷ്പ അമേക്കളയും ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രൂപവാണി ഭട്ടും മോണിറ്ററിംഗ് യോഗത്തില്‍ പണി നടന്നതായി രേഖപ്പെടുത്തിയിരുന്നു. പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ് പദ്ധതിയുടെ കണ്‍വീനര്‍ ആയതു തന്നെ ചട്ടലംഘനമാണെന്നാണ് പരാതി. പദ്ധതിയുടെ കണ്‍വീനറുടെയും ചെയര്‍മാന്റെയും ജോയിന്റ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാതെ കണ്‍വീനറുടെ സ്വന്തം അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Kasaragod, Kerala, case, Vigilance, complaint, Irregularities in construction of VCB; case against 4.

Keywords: Kasaragod, Kerala, case, Vigilance, complaint, Irregularities in construction of VCB; case against 4.