Join Whatsapp Group. Join now!
Aster MIMS 10/10/2023

ദി ഹോളി ഖുര്‍ആന്‍ അല്‍ മുസാബഖ ഹിഫ്‌ള് മത്സരം: ഹാഫിസ് അനസ് മാലികിന് ഒന്നാം സ്ഥാനം

കവ്വായിയില്‍ നടന്ന 'ദി ഹോളി ഖുര്‍ആന്‍ അല്‍ മുസാബഖ' അഖില കേരള ഹിഫ്‌ള് മത്സരത്തില്‍ ഹാഫിള് അനസ് മാലികിന് ഒന്നാം സ്ഥാനം. തെരുവKasaragod, Kerala, payyannur, Competition, quran-class, Hifz Competition: Anas Malik got first prize.
പയ്യന്നൂര്‍: (www.kasargodvartha.com 20/12/2016) കവ്വായിയില്‍ നടന്ന 'ദി ഹോളി ഖുര്‍ആന്‍ അല്‍ മുസാബഖ' അഖില കേരള ഹിഫ്‌ള് മത്സരത്തില്‍ ഹാഫിള് അനസ് മാലികിന് ഒന്നാം സ്ഥാനം. തെരുവത്ത് നജാത്ത് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥിയാണ്. ഒരു ലക്ഷം രൂപ പ്രൈസ് മണിയും ഫലകവും സമ്മാനമായി ലഭിച്ചു.

ഇതിനു മുമ്പും നിരവധി സംസ്ഥാന ദേശീയ മത്സരങ്ങളില്‍ അനസ് മാലിക് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തളങ്കര ദീനാര്‍ നഗറിലെ മുഹമ്മദ് ഹനീഫ - നുസൈബ ദമ്പതികളുടെ മകനാണ്. മികച്ച നേട്ടം കൈവരിച്ച അനസിനെ നജാത്ത് മാനേജ്‌മെന്റ് അഭിനന്ദിച്ചു. സിയാദ് തെരുവത്ത്, സഹീദ് ഹാമിദി, ഉസ്താദ് ഹാഫിസ് ശാക്കിറുദ്ദീന്‍,  ബാസിം ഗസ്സാലി, സമീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
Kasaragod, Kerala, payyannur, Competition, quran-class, Hifz Competition: Anas Malik got first prize.

Keywords: Kasaragod, Kerala, payyannur, Competition, quran-class, Hifz Competition: Anas Malik got first prize.