Join Whatsapp Group. Join now!
Aster MIMS 10/10/2023

ജില്ലാ കോണ്‍ഗ്രസിന് പുതുയുവത്വം; ഹക്കീം കുന്നില്‍ ഡിസിസി പ്രസിഡണ്ടായി ചുമതലയേറ്റു

ജില്ലാ കോണ്‍ഗ്രസിന് പുതുയുവത്വം നല്‍കി ഹക്കീം കുന്നില്‍ ഡിസിസി പ്രസിഡണ്ടായി ചുമതലയേറ്റു. കെപിസിസി പ്രസിഡണ്ട് വി.Kasaragod, Kerala, DCC, president, Hakeem Kunnil, Hakeem Kunnil take charge of DCC president.
കാസര്‍കോട്: (www.kasargodvartha.com 17/12/2016) ജില്ലാ കോണ്‍ഗ്രസിന് പുതുയുവത്വം നല്‍കി ഹക്കീം കുന്നില്‍ ഡിസിസി പ്രസിഡണ്ടായി ചുമതലയേറ്റു. കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രൗഢമായ ചടങ്ങിലാണ് ഹക്കീം കുന്നില്‍ ഡിസിസി പ്രസിഡണ്ടായി ചുമതലയേറ്റത്.

കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളടക്കം സംബന്ധിച്ച ചടങ്ങില്‍ പ്രവര്‍ത്തകരുടെ ആഹ്ലാദാരവത്തിനിടയിലാണ് ഹക്കീം കുന്നില്‍ കാസര്‍കോട്ടെ ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡണ്ടായി ചുമതലയേറ്റിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഒരു തലമുറ മാറ്റമായാണ് പ്രവര്‍ത്തകര്‍ ഇതിനെ കാണുന്നത്. കെ എസ് യുവിലൂടെയും പിന്നീട് യൂത്ത് കോണ്‍ഗ്രസിലൂടെയും പടിപടിയായി ഉയര്‍ന്ന ഹക്കീം ഡിസിസി വൈസ് പ്രസിഡണ്ടെന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുമ്പോഴാണ് ആകസ്മികമായി പുതിയ ദൗത്യം വന്നുചേര്‍ന്നത്. ജില്ലയിലെ കോണ്‍ഗ്രസില്‍ നിന്നും പ്രവര്‍ത്തകര്‍ ചോര്‍ന്നുപോകുന്നതായുള്ള പരാതി നിലനില്‍ക്കവെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് പുതുയുവത്വം നല്‍കി ഹക്കീം കുന്നില്‍ പ്രസിഡണ്ടായത്.

ചുമതലയേല്‍ക്കല്‍ ചടങ്ങിന് കെപിസിസി പ്രസിഡണ്ട് തന്നെ എത്തിയത് പ്രവര്‍ത്തകരെ ആവേശത്തിലാക്കി. ചുമതലയേല്‍ക്കുന്നതിനു മുമ്പ് ജില്ലയിലെ രാഷ്ട്രീയ- മത - സാമൂഹ്യ രംഗത്തെ പ്രമുഖരെ കണ്ട് ഹക്കീം കുന്നില്‍ അനുഗ്രഹം വാങ്ങിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് ഹക്കീം ചുമതലയേല്‍ക്കുന്നതിനായി കാസര്‍കോട് ടൗണ്‍ ഹാളില്‍ എത്തിയത്.

Kasaragod, Kerala, DCC, president, Hakeem Kunnil, Hakeem Kunnil take charge of DCC president.


Kasaragod, Kerala, DCC, president, Hakeem Kunnil, Hakeem Kunnil take charge of DCC president.

Kasaragod, Kerala, DCC, president, Hakeem Kunnil, Hakeem Kunnil take charge of DCC president.

Kasaragod, Kerala, DCC, president, Hakeem Kunnil, Hakeem Kunnil take charge of DCC president.
Keywords: Kasaragod, Kerala, DCC, president, Hakeem Kunnil, Hakeem Kunnil take charge of DCC president.